< Back
UAE
യു.എ.ഇയുടെ പുതിയ പ്രസിഡന്റിന് അഭിനന്ദനമറിയിച്ച് ലോകനേതാക്കള്‍
UAE

യു.എ.ഇയുടെ പുതിയ പ്രസിഡന്റിന് അഭിനന്ദനമറിയിച്ച് ലോകനേതാക്കള്‍

Web Desk
|
17 May 2022 12:41 PM IST

യു.എ.ഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന് ലോകനേതാക്കളുടെ അഭിനന്ദന പ്രവാഹം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിന്‍, ബ്രിട്ടനിലെ എലിസബത്ത് രാഞ്ജി, ഗ്രീക്ക് പ്രസിഡന്റ് സെര്‍ജിയോ മറ്റെറല്ല, ചൈനീസ് പ്രസിഡന്റ് ചീ ജിങ് പിങ് തുടങ്ങിയവര്‍ ശൈഖ് മുഹമ്മദിന് അഭിനന്ദനമറിയിച്ചു.

ബഹ്‌റൈന്‍ രാജാവ്, ബ്രിട്ടീഷ് പ്രധാനമന്ത്രി, ഖത്തര്‍ അമീര്‍, ഒമാന്‍ സുല്‍ത്താന്‍ തുടങ്ങിയ നിരവധി രാഷ്ട്ര നേതാക്കള്‍ ശൈഖ് ഖലീഫയുടെ വിയോഗത്തില്‍ അനുശോചനമറിയിക്കാന്‍ ശൈഖ് മുഹമ്മദിനെ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു.

Similar Posts