< Back
UAE

UAE
മഴയിൽ കാർ തെന്നിമാറി മതിലിലിടിച്ചു; സ്വദേശി യുവതിക്ക് ദാരുണാന്ത്യം
|22 March 2023 10:42 AM IST
ഫുജൈറയിലെ അൽഫസീലിലാണ് അപകടം
ഇന്നലെ പെയ്ത മഴയിൽ കാർ അപകടത്തിൽപെട്ട് യുവതി മരിച്ചു. ഫുജൈറയിലെ അൽഫസീലാണ് അപകടം. മഴയിൽ കാർ തെന്നിമാറി അയൽപക്കത്തെ വീടിന്റെ മതിലിലും ഈന്തപ്പനയിലും ഇടിക്കുകയായിരുന്നു. 27 കാരിയായ എമിറാത്തി യുവതിയാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ഫുജൈറയിൽ മഴയ്ക്കിടെ അപകടമുണ്ടായത്. ബീച്ച് റൗണ്ട് എബൗട്ടിന്റെ ദിശയിൽ നിന്ന് അൽദല്ല റൗണ്ട് എബൗട്ടിലേക്ക് വരുന്ന ലെയ്നിലെ അൽഫസീൽ സ്ട്രീറ്റിലൂടെ കാർ ഓടിക്കുകയായിരുന്നു യുവതി.