< Back
UAE
ദുബൈ മെട്രോയുടെ പതിമൂന്നാം വാർഷികം;   ആർ.ടി.എ റീൽ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു
UAE

ദുബൈ മെട്രോയുടെ പതിമൂന്നാം വാർഷികം; ആർ.ടി.എ റീൽ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു

Web Desk
|
15 Sept 2022 3:19 PM IST

ദുബൈ മെട്രോയുടെ പതിമൂന്നാം വാർഷികത്തോടനുബന്ധിച്ച് ആർ.ടി.എ റീൽ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. മൊബൈലിൽ പകർത്തിയ നിങ്ങളുടെ ദുബൈ മെട്രോ യാത്രയുടെ 13 വീഡിയോകൾ റീലാക്കിയാണ് ഇൻസറ്റഗ്രാമിൽ പോസ്റ്റ് ചെയ്യേണ്ടത്.

#13JourneysToWin എന്ന ഹാഷ്ടാഗോടെയാണ് വീഡിയോ പോസ്റ്റ് ചെയ്യേണ്ടത്. കൂടാതെ, പോസ്റ്റില് @rta_du-ba-i എന്ന് മെൻഷൻ ചെയ്യുകയും വേണം. ഇതോടെ മാത്രമേ വീഡിയോകൾ മത്സരത്തിന് പരിഗണിക്കുകയൊള്ളു.

ദുബൈനഗരത്തിന്റെ വേഗത്തിനൊപ്പം കുതിച്ചുപായുന്ന ദുബൈ മെട്രോ 2009 സെപ്റ്റംബറിലാണ് ഔദ്യോഗികമായി ഓടിത്തുടങ്ങിയത്. പതിമൂന്ന് വർഷങ്ങൾക്കിപ്പുറം ഇന്ന്, നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത സംവിധാനമായി മാറിയിരിക്കുകയാണ് ദുബൈ മെട്രോ.

Similar Posts