< Back
UAE
യൂത്ത് ഇന്ത്യ ബിസിനസ് മീറ്റ്; യീല്‍ഡ് ബിസിനസ് അവാര്‍ഡുകള്‍ സമ്മാനിച്ചു
UAE

യൂത്ത് ഇന്ത്യ ബിസിനസ് മീറ്റ്; യീല്‍ഡ് ബിസിനസ് അവാര്‍ഡുകള്‍ സമ്മാനിച്ചു

Web Desk
|
15 March 2023 12:41 AM IST

ആദ്യമായാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ മലയാളി കൂട്ടായ്മയ്ക്ക് കീഴിൽ ബിസിനസ് അവാർഡും സംഗമവും സംഘടിപ്പിക്കുന്നത്

യു.എ.ഇ: യൂത്ത് ഇന്ത്യ സൗദി കിഴക്കൻ പ്രവിശ്യ ഘടകം ഏർപ്പെടുത്തിയ യീൽഡ് ബിസിനസ് അവാർഡുകൾ വിതരണം ചെയ്തു. ബിസിനസ് സംരംഭകർ പങ്കെടുത്ത യീൽഡ് ബിസിനസ് മീറ്റും സംഘടിപ്പിച്ചു. ആദ്യമായാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ മലയാളി കൂട്ടായ്മയ്ക്ക് കീഴിൽ ബിസിനസ് അവാർഡും സംഗമവും സംഘടിപ്പിക്കുന്നത്. യൂത്ത് ഇന്ത്യ സംഘടിപ്പിച്ച പ്രഥമ ബിസിനസ് സംരഭകരുടെ സംഗമത്തിൽ നിരവധി നിക്ഷേപകർ പങ്കെടുത്തു. മീഡിയാവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദ് മീറ്റ് ഉൽഘാടനം ചെയ്തു. മലയാളികളായ മികച്ച ഏഴ് യുവസംരഭകർക്ക് യീൽഡ് ബിസിനസ് അവാർഡുകൾ സമ്മാനിച്ചു.

ഇറാം ഗ്രൂപ്പ സി.ഇ.ഒ സിദ്ധീഖ് അഹമ്മദിന് ലൈഫ് അച്ചീവിമെന്റ് അവാർഡും സമ്മാനിച്ചു. സൗദിയിലെ പുതിയ ബിസിനസ് മാറ്റങ്ങളെ കുറിച്ച് ടാസ് ആന്റ് ഹാംജിത്ത് മാനേജിംഗ് പ്രതിനിധി അഹ്സൻ അബ്ദുല്ല സംസാരിച്ചു. ഫഹദ് അൽതുവൈജിരി, സാജിദ് പാറക്കൽ, സുഹൈൽ അബ്ദുല്ല, റഷീദ് ഉമർ എന്നിവർ പങ്കെടുത്ത പാനൽ ചർച്ചയും നടന്നു. മുഹമ്മദ് സഫ് വാൻ, ബിനാൻ ബഷീർ, ഷെമീർ പത്തനാപുരം, മുഹമ്മദ് ത്വയ്യിബ്, അബ്ദുല്ല സഈദ്, റയ്യാൻ മൂസ എന്നിവർ നേതൃത്വം നൽകി.



Similar Posts