< Back
Gulf
കുവൈത്തിൽ വാഹന പരിശോധന കർശനമാക്കി; 47 പേർ കസ്റ്റഡിയിൽ
Gulf

കുവൈത്തിൽ വാഹന പരിശോധന കർശനമാക്കി; 47 പേർ കസ്റ്റഡിയിൽ

Web Desk
|
8 Nov 2022 12:03 AM IST

കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളിൽ 1,851 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹന പരിശോധന കർശനമാക്കി ട്രാഫിക് പൊലീസ്. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് 47 പേരെ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ 47 പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്.

ഒരാഴ്ചയ്ക്കിടെ നടന്ന ട്രാഫിക് പരിശോധനയില്‍ ആറ് ഗവർണറേറ്റുകളിൽ നിന്നായി 30,426 ട്രാഫിക് നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെയാണ് സുരക്ഷാ കാമ്പയിന്‍ സംഘടിപ്പിച്ചത്.

നിയമലംഘനം നടത്തിയ 84 വാഹനങ്ങളും 15 മോട്ടോർ സൈക്കിളുകളും സുരക്ഷാ കാമ്പയിനില്‍ പിടിച്ചെടുത്തിട്ടുണ്ട്. സമാനമായ രീതിയില്‍ പൊതുസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലും വിസാ കാലാവധി കഴിഞ്ഞ നിരവധി പേരെയും അറസ്റ്റ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളിൽ 1,851 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Similar Posts