< Back
Gulf
തൊഴിൽ നിയമ ലംഘനം: മസ്കത്തിൽ 179 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു
Gulf

തൊഴിൽ നിയമ ലംഘനം: മസ്കത്തിൽ 179 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു

Web Desk
|
30 May 2023 11:31 PM IST

ഇതേ കാലയളവിൽ 245 തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു

മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് മസ്കത്ത് ഗവർണറേറ്റിൽ നിന്ന് പിടിയിലായത് 179 പ്രവാസി തൊഴിലാളികൾ. മെയ് 21 മുതൽ 27വരെ നടത്തിയ പരിശോധന കാമ്പയിനിലാണ് ഇവർ പിടിയിലാകുന്നത്.

തൊഴിൽ നിയമത്തോടുള്ള പ്രതിബദ്ധത ഉറപ്പാക്കുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് വർക്കേഴ്സ് വെൽഫെയർ ആയിരുന്നു പരിശോധന നടത്തിയിരുന്നത്. ഇതേ കാലയളവിൽ 245 തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു.

Similar Posts