< Back
Gulf

Gulf
വയനാട് അസോസിയേഷൻ ഭാരവാഹികൾ എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് നിവേദനം നൽകി
|21 Jan 2023 10:34 PM IST
മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥയും എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് വയനാട് അസോസിയേഷൻ ഭാരവാഹികൾ നിവേദനം സമർപ്പിച്ചു.
അലക്സ് മാനന്തവാടി, മിനി കൃഷ്ണ, ജിജിൽ മാത്യു എന്നിവർ സന്നിഹിതരായിരുന്നു. വയനാട്ടുകാർ നിരന്തരമായി നേരിട്ടുകൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളും, ചുരം അടക്കമുള്ള റോഡുകളുടെ വികസനവും, മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥയും എം.പിയുടെ ശ്രദ്ധയിൽപെടുത്തി. ബഫർ സോൺ ആശങ്കകൾക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ഭാരവാഹികൾ അഭ്യര്‍ഥിച്ചു.