< Back
Gulf
ഷാർജയിൽ ഭാര്യയെയും രണ്ട് മക്കളെയും   കൊലപ്പെടുത്തി പ്രവാസി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
Gulf

ഷാർജയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി പ്രവാസി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

Web Desk
|
29 March 2023 8:29 AM IST

ചൊവ്വാഴ്ച വൈകിട്ട് ഷാർജ ബുഹൈറയിലാണ് സംഭവം

ഷാര്‍ജ: ഷാർജയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊന്ന് പ്രവാസി യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഷാർജ ബുഹൈറയിലാണ് സംഭവം. 30 വയസ് തോന്നിക്കുന്ന ഇന്ത്യൻ യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി എന്ന വിവരമറിഞ്ഞാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് മരണം. തിരിച്ചറിയൽ രേഖകൾക്കായി തെരഞ്ഞെപ്പോഴാണ് പോക്കറ്റിൽ നിന്ന് ഭാര്യയെയും രണ്ട് മക്കളെയും താൻ കൊന്നുവെന്ന് സമ്മതിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുക്കുന്നത്.

ഇയാളുടെ താമസ സ്ഥലത്ത് മക്കളുടെയും ഭാര്യയുടെയും മൃതദേഹം പൊലീസ് കണ്ടെത്തി. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ കുടുംബമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. നാല് വയസുള്ള മകനും എട്ട് വയസുകാരി മകളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച അന്വേഷണം പുരോഗമിക്കുകയാണ്.

Related Tags :
Similar Posts