< Back
Gulf

Gulf
വിന്റർ വണ്ടർലാന്റ്; അനധികൃത ടിക്കറ്റ് വിൽപ്പന തടയാൻ പുതിയ സംവിധാനങ്ങൾ
|23 Dec 2022 12:58 AM IST
പ്രവേശന ടിക്കറ്റ് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പുതിയ നടപടി.
കുവൈത്ത് സിറ്റി: വിന്റർ വണ്ടർലാന്റ് ടിക്കറ്റ് അനധികൃതമായി വിൽക്കുന്നത് തടയാൻ പുതിയ സംവിധാനങ്ങൾ ഏര്‍പ്പെടുത്തുമെന്ന് ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി അറിയിച്ചു. പ്രവേശന ടിക്കറ്റ് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പുതിയ നടപടി.
അനധികൃതമായി ടിക്കറ്റ് വില്‍ക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഡിസംബർ 11നാണ് ഷാബ് പാർക്കിൽ വിന്റർ വണ്ടർലാൻഡ് പ്രവര്‍ത്തനമാരംഭിച്ചത്. ഒരു മാസത്തേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ ആദ്യ ദിവസങ്ങളില്‍ തന്നെ വിറ്റുതീര്‍ന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.