< Back
Gulf
Tourism chairman says Qatar ranks first in Gulf in tourism growth
Gulf

ലോകകപ്പ് ഫുട്ബോള്‍ ടൂറിസം മേഖലയ്ക്ക് കരുത്തായി; ഖത്തറില്‍ ഈ വര്‍ഷമെത്തിയത് 15 ലക്ഷം സഞ്ചാരികള്‍

Web Desk
|
15 Jun 2023 11:37 PM IST

ഈ വര്‍ഷം ഇതുവരെ 15 ലക്ഷം സഞ്ചാരികളാണ് ഖത്തറില്‍ എത്തിയത്

ദോഹ: ലോകകപ്പ് ഫുട്ബോള്‍ ഖത്തറിന്റെ ടൂറിസം മേഖലയ്ക്ക് കരുത്ത് നല്‍കിയതായി ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ അക്ബര്‍ അല്‍ ബാകിര്‍. ഈ വര്‍ഷം ഇതുവരെ 15 ലക്ഷം സഞ്ചാരികളാണ് ഖത്തറിലെത്തിയതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖത്തറിന്റെ ടൂറിസം മേഖലയില്‍ വളര്‍ച്ച പ്രകടമാണ്. ലോകകപ്പ് ഫുട്ബോള്‍ ആ വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നു, ടൂര്‍ണമെന്റിന് പിന്നാലെ രാജ്യത്തേക്ക് സഞ്ചാരികളുടെ വരവില്‍ വലിയ വര്‍ധനയുണ്ടായി. ഈ വര്‍ഷം ഇതുവരെ 15 ലക്ഷം സഞ്ചാരികള്‍ ഖത്തറില്‍ എത്തി.ലോകകപ്പ് സ്റ്റേഡിയങ്ങളും ലുസൈല്‍ ബൊലേവാദും മിശൈരിബ് ഡൌണ്‍ടൌണും മെട്രോയും ക്രൂയിസ് ടെര്‍മിനലുമെല്ലാം വലിയ ആകര്‍ഷണങ്ങളാണ്.

ദോഹ പോര്‍ട്ടില്‍ ഇത്തവണ റെക്കോര്‍ഡ് സഞ്ചാരികളാണ് എത്തിയത്.55 ക്രൂയിസ് കപ്പലുകളിലായി രണ്ടേമുക്കാല്‍ ലക്ഷത്തോളം സഞ്ചാരികള്‍ ദോഹയിലെത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 62 ശതമാനം വര്‍ധന, ഇരുപതിനായിരത്തോളം വിനോദ സഞ്ചാരികള്‍ ദോഹയില്‍ നിന്നും യാത്ര പുറപ്പെട്ടതായും കണക്കുകള്‍ പറയുന്നു.

Similar Posts