< Back
Hajj
ഹജ്ജ്: ഇന്ത്യൻ  ഹാജിമാർ വിടവാങ്ങാനൊരുങ്ങുന്നു
Hajj

ഹജ്ജ്: ഇന്ത്യൻ ഹാജിമാർ വിടവാങ്ങാനൊരുങ്ങുന്നു

Web Desk
|
23 Aug 2018 12:06 PM IST

ഈ മാസം 27നാണ് ഇന്ത്യന്‍ ഹാജിമാരുടെ മടക്ക യാത്ര

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍‌ത്തീകരിച്ച് ഇന്ത്യന്‍ ഹാജിമാരില്‍‌ പകുതി പേരും വിടവാങ്ങാനുള്ള ഒരുക്കത്തിലാണ്. ഈ മാസം 27നാണ് ഇന്ത്യന്‍ ഹാജിമാരുടെ മടക്ക യാത്ര.

ഹജ്ജ് അവസാനിക്കാനിരികെ ഇന്ത്യന്‍ ഹാജിമാര്‍ പ്രധാന കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കി. നാളെ കല്ലേറ് കര്‍മം കൂടി തീര്‍‌ക്കും. ഇതോടെ ഹജ്ജില്‍ നിന്നും പകുതിയോളം പേര്‍ വിരമിക്കും. ഹജ്ജില്‍ നിന്നും മിനായില്‍ നിന്നും വിരമിക്കുന്നവര്‍ നേരെ കഅ്ബക്കരികിലെത്തി വിടവാങ്ങല്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കും. തിരക്ക് ഒഴിവാക്കാനുള്ള സൗദി ഹജ്ജ് മാന്ത്രാലയതിന്റെ പ്രത്യേക നിര്‍ദേശം പരിഗണിച്ച് മറ്റന്നാളാണ് പകുതിയോളം പേരും മടങ്ങുക.

40 ഡിഗ്രി ക്ക് മുകളിലായിരുന്നു മിനയിലെ ചൂട്. അസ്വസ്ഥതയുണ്ടായ ചിലര്‍ക്ക് മെഡിക്കല്‍ സഹായം നല്‍കിയിട്ടുണ്ട്. പൊതുവേ തൃപ്തിയോടെയാണ് ഹജ്ജില്‍ നിന്നും ഇന്ത്യക്കാര്‍ വിരമിക്കാന്‍ ഒരുങ്ങുന്നത്.

Related Tags :
Similar Posts