< Back
Health
ചോളം മുറുക്കുകള്‍ പോഷക സമ്പുഷ്ടമെന്ന് പഠനംചോളം മുറുക്കുകള്‍ പോഷക സമ്പുഷ്ടമെന്ന് പഠനം
Health

ചോളം മുറുക്കുകള്‍ പോഷക സമ്പുഷ്ടമെന്ന് പഠനം

Jaisy
|
30 May 2018 11:42 PM IST

ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് കറന്റ് മൈക്രോബയോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്

സാന്‍ഡ് വിച്ചും ബര്‍ഗറുമെല്ലാം നാലുമണി പലഹാരങ്ങളുടെ കൂട്ടത്തിലേക്ക് കയറിപ്പറ്റിയതോടെ വീട്ടിലുണ്ടാക്കുന്ന നാടന്‍ പലഹാരങ്ങളെല്ലാം ഓര്‍മ്മകളിലായി. അരിമുറുക്കും എള്ളുണ്ടയുമെല്ലാം കുറഞ്ഞ വിലയില്‍ പായ്ക്കറ്റുകളില്‍ ഇപ്പോഴും ലഭ്യമാണെങ്കിലും ജങ്ക് ഫുഡുകളോട് തന്നെയാണ് മലയാളിക്ക് ഇപ്പോഴും താല്‍പര്യം. നമ്മുടെ നാടന്‍ പലഹാരങ്ങളെല്ലാം പോഷക സമ്പുഷ്ടമാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. അതില്‍ തന്നെ മുറുക്കുകളുടെ കാര്യം എടുത്തു പറയേണ്ടതാണ്. കറുമുറെ തിന്നാന്‍ മാത്രമല്ല പ്രോട്ടീനുകളുടെയും മിനറല്‍സിന്റെയും ഒരു വലിയ കലവറ തന്നെയാണ് മുറുക്കുകള്‍ എന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രത്യേകിച്ച് ചോളം കൊണ്ടുണ്ടാക്കുന്ന മുറുക്കുകള്‍. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് കറന്റ് മൈക്രോബയോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മുറുക്ക് ഒരു പരമ്പരാഗത ഇന്ത്യന്‍ പലഹാരമാണ്. മുറുക്കുകള്‍ ഭരിഭാഗവും പയറു വര്‍ഗങ്ങളോ അരിയോ ഉപയോഗിച്ചായിരിക്കും ഉണ്ടാക്കുന്നത്. എന്നാല്‍ ചോളം ഉപയോഗിച്ചുള്ള മുറുക്കുകള്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് ശാസ്ത്രഞ്ജനായ എസ്.ഡി പടേക്കര്‍ പറയുന്നു. മുപ്പത് ദിവസത്തോളം ഇവ കേടുകൂടാതെ ഇരിക്കുകയും ചെയ്യുന്നു.

Related Tags :
Similar Posts