< Back
Health
എന്താണ് ഷിഗെല്ല? ശ്രദ്ധിക്കേണ്ടതെന്തെല്ലാം? 
Health

എന്താണ് ഷിഗെല്ല? ശ്രദ്ധിക്കേണ്ടതെന്തെല്ലാം? 

Web Desk
|
23 July 2018 10:30 AM IST

രക്തം മലത്തിലൂടെ വരുന്ന രക്താതിസാരം എന്ന അസുഖമാണ് ഷിഗെല്ല.

രക്തം മലത്തിലൂടെ പുറത്തുവരുന്ന രക്താതിസാരം എന്ന അസുഖമാണ് ഷിഗെല്ല. അണുക്കള്‍ മലത്തിലൂടെയാണ് പുറത്തുവരുന്നത്. മലവിസര്‍ജനം കഴിഞ്ഞ് കൈവൃത്തിയാക്കാതെ ഭക്ഷണം പാകംചെയ്യുന്നത് കൊണ്ടും ഭക്ഷണം കഴിക്കുന്നതുകൊണ്ടുമാണ് അസുഖം വരുന്നത്. നിര്‍ജലീകരണം വന്നാണ് മരണം സംഭവിക്കുന്നത്. ചിലപ്പോള്‍ തലച്ചോറിനെ ഉള്‍പ്പെടെ ബാധിച്ചേക്കാം. എന്നാല്‍ മരണം അപൂര്‍വ്വമാണെന്നും ഭയപ്പെടേണ്ടതില്ലെന്നും എസ്.എ.ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാര്‍ പറഞ്ഞു.

ലക്ഷണങ്ങള്‍

മലത്തിലൂടെ രക്തം പോവുക

മലവിസര്‍ജ്ജനം ഇടയ്ക്കിടെയുണ്ടാവുക

മലം ഇളകിപ്പോവുക

വയറുവേദന

ക്ഷീണം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വ്യക്തിശുചിത്വം ഉറപ്പുവരുത്തുക

മലവിസര്‍ജ്ജനം കഴിഞ്ഞ് കൈ വൃത്തിയായി കഴുകിയ ശേഷം മാത്രം ഭക്ഷണം പാകം ചെയ്യുക, കഴിക്കുക

മഴവെള്ളത്തിലൂടെ മലവിസര്‍ജ്യം ഒഴുകിയെത്തി ഭക്ഷണത്തിലും വെള്ളത്തിലും കലരാതെ സൂക്ഷിക്കുക

ഭക്ഷണം പാകം ചെയ്യുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക

മഴ വെള്ളത്തില്‍ നടന്നതുകൊണ്ടോ കുട്ടികള്‍ മഴവെള്ളത്തില്‍ കഴിച്ചതുകൊണ്ടോ രോഗം വരില്ല

മുന്‍കരുതല്‍

കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്യണം

കുടിവെള്ളത്തില്‍ മലിനജലം കലരാതെ നോക്കണം

തിളപ്പിച്ച വെള്ളം മാത്രം കുടിക്കണം

Related Tags :
Similar Posts