< Back
Health
താരനകറ്റാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
Health

താരനകറ്റാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Web Desk
|
22 Sept 2018 12:17 PM IST

മുടിയെ ഒന്ന് എന്നും സ്നേഹത്തോടെ പരിചരിച്ചു നോക്കൂ, ഒപ്പം ചില ആരോഗ്യകരമായ ശീലങ്ങളും സമതുലിതമായ ഭക്ഷണക്രമവും പാലിച്ചു നോക്കൂ... താരന്‍ നിങ്ങളെ എന്നന്നേക്കുമായി നിങ്ങളെ വിട്ടുപോകും.

താരനാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം. ജീവിതരീതിയില്‍ ചില ചില്ലറ മാറ്റങ്ങള്‍ വരുത്തി നോക്കൂ.. മുടിയെ ഒന്ന് എന്നും സ്നേഹത്തോടെ പരിചരിച്ചു നോക്കൂ, ഒപ്പം ചില ആരോഗ്യകരമായ ശീലങ്ങളും സമതുലിതമായ ഭക്ഷണക്രമവും പാലിച്ചു നോക്കൂ... താരന്‍ നിങ്ങളെ എന്നന്നേക്കുമായി നിങ്ങളെ വിട്ടുപോകും.

താരനകറ്റാന്‍ ഏറ്റവും ലളിതമായ ചികിത്സാരീതിയാണ് മുടിയും തലയോട്ടിയും ഷാമ്പൂ ചെയ്യുകയെന്നത്. ആദ്യം വീര്യം കുറഞ്ഞ ഷാമ്പു വേണം ഉപയോഗിക്കാന്‍. താരന്‍ കൂടുതലാണെങ്കില്‍ മാത്രം, താരനുള്ള മരുന്നുള്ള ഷാമ്പൂ ഉപയോഗിക്കുക.

കുളി കഴിഞ്ഞാല്‍ മുടി കണ്ടീഷന്‍ ചെയ്യണം. ചിലര്‍ക്ക് കുറഞ്ഞ രീതിയില്‍ കണ്ടീഷന്‍ ചെയ്താല്‍ മതിയാകും. ചിലരുടെ മുടിക്ക് അതുമതിയാകില്ല. മുടിയുടെ സ്വഭാവം അനുസരിച്ചായിരിക്കം കണ്ടീഷന്‍ ചെയ്യേണ്ടത്.

ആന്റി ഡാന്‍ട്രഫ് ഷാമ്പു ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഉപയോഗിക്കുക. എന്നിട്ടും പ്രശ്നം നിലനില്‍ക്കുന്നുവെങ്കില്‍ ഉപയോഗത്തിന്റെ അളവ് കൂട്ടുക.

താരന്‍ അസഹ്യമാം വിധം ബുദ്ധിമുട്ടിക്കുന്നുവെങ്കില്‍ ഡോക്ടറെ കാണുക. ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ തുടരുക.

മുടിയെ ഭംഗിയാക്കാന്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ഉത്പന്നങ്ങള്‍ എല്ലാം കൂടി ഉപയോഗിക്കാതിരിക്കുക. ജെല്‍ മുതല്‍ സ്പ്രേ പോലുള്ള ഉത്പന്നങ്ങള്‍ വരെ മുടി സംരക്ഷണത്തിനെന്ന പേര് പറഞ്ഞ് മാര്‍ക്കറ്റില്‍ സുലഭമാണ്. ഇവ മുടിക്കും തലച്ചോറിനും ഒരുപോലെ ദോഷം മാത്രമാണ് ഉണ്ടാക്കുന്നത്. മുടി കളറ് ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ പ്രകൃതിവിഭവങ്ങളായ മൈലാഞ്ചി പോലുള്ളവ ഉപയോഗിക്കുക.

സിങ്കും, ബി കോംപ്ലക്സും, ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണവസ്തുക്കള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തുക. പഴങ്ങളായും പച്ചക്കറികളായും പാകം ചെയ്യാത്ത ഭക്ഷണം കൂടുതലായി കഴിക്കാം. കാബേജ്, കോഴിമുട്ട, ഉള്ളി എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.

ദിവസവും വ്യായാമം ചെയ്യുക, കൃത്യമായ ഭക്ഷണക്രമം പാലിക്കുക. എങ്കില്‍ ഒരുപരിധിവരെ താരനെ തടയാന്‍ നിങ്ങള്‍ക്കാവും. മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ യോഗയോ ധ്യാനമോ ശീലമാക്കുന്നതും താരനെ അകറ്റാന്‍ സഹായിക്കും. അതിലൂടെ കിട്ടുന്ന പോസിറ്റീവ് എനര്‍ജി ശാരീരിക ആരോഗ്യത്തിനും മുടിയുടെ ആരോഗ്യത്തിനും സഹായകമാകും.

ചുരുക്കത്തില്‍ വരണ്ട തലയോട്ടിയും വൃത്തിക്കുറവുമാണ് താരന് പ്രധാന കാരണമാകുന്നത്. ഭക്ഷണത്തില്‍ വരുത്തുന്ന ചില ചില്ലറ മാറ്റങ്ങളും, ജീവിതചര്യയിലും വൃത്തിയിലും ഉള്ള ശ്രദ്ധയും നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നിങ്ങള്‍ക്ക് തിരിച്ചു തരും.

Related Tags :
Similar Posts