< Back
Health
യൂറിനറി ഇന്‍ഫെക്ഷനോ: ആന്റിബയോട്ടിക്കുകളല്ല, വെള്ളമാണ് പ്രതിവിധി
Health

യൂറിനറി ഇന്‍ഫെക്ഷനോ: ആന്റിബയോട്ടിക്കുകളല്ല, വെള്ളമാണ് പ്രതിവിധി

Web Desk
|
3 Oct 2018 11:39 AM IST

ആന്‍റിബയോട്ടിക്കിലൂടെ മൂത്രാശയരോഗങ്ങള്‍ ഒരു പരിധിവരെ തടുക്കാനാവുമെങ്കിലും ധാരാളം വെള്ളം കുടിക്കുക വഴി രോഗം വരാതെ സൂക്ഷിക്കാനാകുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ദിവസേന ഒന്നര ലിറ്റര്‍ വെള്ളം അധികം കുടിക്കുന്ന സ്ത്രീകള്‍ക്ക് മൂത്രാശയ രോഗങ്ങള്‍ വരാതിരിക്കാനുള്ള സാധ്യത മറ്റ് സ്ത്രീകളെ അപേക്ഷിച്ച് കുറവാണെന്ന് ഗവേഷകര്‍. അമേരിക്കയിലെ ടെക്സസ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ യഇയര്‍ ലോട്ടന്‍ ഒരു വര്‍ഷത്തോളം നടത്തിയ ഗവേഷണത്തിനൊടുവിലാണ് ഇത് സ്ഥിരീകരിച്ചത്.

മൂത്രാശയ അണുബാധ ഒരിക്കല്‍ ഉണ്ടായ സ്ത്രീകളില്‍ വീണ്ടും ഉണ്ടാവാനുള്ള സാധ്യത വര്‍ഷത്തില്‍ 44 മുതല്‍ 77 ശതമാനം വരെ അധികമാണെന്നും, ധാരാളം വെള്ളം കുടിക്കുന്നവരില്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനം കുറവാണെന്നും പറയുന്നു.

മൂത്ര നാളത്തിലെ അണുബാധ, മൂത്രം ഒഴിഞ്ഞു പോവാനുള്ള തടസം, മൂത്രസഞ്ചി നിറഞ്ഞതായി തോന്നല്‍, മൂത്രശങ്ക, അടിവയറ്റിലെ വേദന, മൂത്രത്തില്‍ രക്തം കലര്‍ന്ന അവസ്ഥ എന്നിവയെല്ലാമാണ് മൂത്രാശയ രോഗങ്ങളുടെ ലക്ഷണങ്ങള്‍.

ആന്‍റിബയോട്ടിക്കിലൂടെ മൂത്രാശയരോഗങ്ങള്‍ ഒരു പരിധിവരെ തടുക്കാനാവുമെങ്കിലും ധാരാളം വെള്ളം കുടിക്കുക വഴി രോഗം വരാതെ സൂക്ഷിക്കാനാകുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Similar Posts