< Back
Health
മാതളം മാത്രമല്ല, തൊലിയും നല്ലതാണ്
Health

മാതളം മാത്രമല്ല, തൊലിയും നല്ലതാണ്

Web Desk
|
5 Oct 2018 12:51 PM IST

മാതള നാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചതില്‍ റോസ് വാട്ടര്‍ ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കിയും ഉപയോഗിക്കാം. 

രുചിയില്‍ മാത്രമല്ല, പോഷകഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് മാതളനാരങ്ങയെന്ന്എല്ലാവര്‍ക്കുമറിയാം. അതുപോലെ തന്നെ ഗുണമുള്ളതാണ് തൊലിയും. മാതള നാരങ്ങയുടെ തൊലിക്ക് ഔഷധഗുണമുണ്ടെന്നാണ് പറയുന്നത്. മാതളത്തിന്റെ തൊലി കൊണ്ടും നിരവധി ഗുണങ്ങളുണ്ട്. മാതള നാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചതില്‍ റോസ് വാട്ടര്‍ ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കിയും ഉപയോഗിക്കാം. മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിയതിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകികളയുക. തൊലി ഉണക്കി പൊടിച്ച് തലയില്‍ തേയ്ക്കുന്നത് മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മാതള നാരങ്ങയുടെ തൊലി അരിഞ്ഞ് പൊടിച്ച ശേഷം രണ്ട് ടേബിള്‍ സ്പൂണ്‍ പാല്‍പ്പാടയും ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ് എന്നിവ ചേര്‍ത്ത് നന്നായി മുഖത്തും കഴുത്തിലും പുരട്ടിയാല്‍ കറുത്ത പാടുകള്‍ മാറി കിട്ടും.

മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് ഉരുളന്‍ വിരകളെ നശിപ്പിക്കാന്‍ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ് ജ്വരവും മറ്റുമുണ്ടാകുമ്പോള്‍ ദാഹം മാറാന്‍ സഹായിക്കും. ഇതുപയോഗിച്ച് ഉണ്ടാക്കുന്ന സര്‍ബത്ത് മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാനും സഹായിക്കുന്നു.

Related Tags :
Similar Posts