< Back
Health
ഇത് വായിച്ചതിന് ശേഷം  ഒരിക്കലും നിങ്ങൾ തക്കാളി സോസ് ഉപയോഗിക്കില്ല
Health

ഇത് വായിച്ചതിന് ശേഷം ഒരിക്കലും നിങ്ങൾ തക്കാളി സോസ് ഉപയോഗിക്കില്ല

Web Desk
|
14 Oct 2018 7:39 PM IST

തക്കാളിയുടെ ഗുണവും മണവും കൊണ്ട് പുറത്ത് വരുന്ന തക്കാളി സോസ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. എത് ഭക്ഷണ പദാർത്ഥത്തിനും കൂടെ ഒരുമിച്ച് കൂട്ടാവുന്ന തക്കാളി സോസ് കൊണ്ടുള്ള ദോഷ വശങ്ങളെ കുറിച്ച് നിങ്ങൾ എപ്പോയെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഭക്ഷണത്തിന് ഒരൽപം രുചി ഉറപ്പ് വരുത്തുന്ന സോസിന്റെ ദോഷ വശങ്ങളെ കുറിച്ച് ചിന്തിച്ചാൽ പിന്നീട് ഒരിക്കൽ പോലും നാം അത് നമ്മുടെ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തില്ല.

രുചിക്കൂട്ട്

സോസിലെ പഞ്ചസാരയും സോഡിയവുമാണ് അതിലെ ഏറ്റവും ഭീകരമായ കൂട്ട്. ഇതിന്റെ തുടർച്ചയായ ഉപയോഗം ശരീരത്തിന് ഗുരുതരമായ രോഗാവസ്ഥയാണ് സമ്മാനിക്കുക. ഇതൊന്നും ഓർക്കാതെ ഇപ്പോഴും സോസ് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെ മാറ്റിയിട്ടുണ്ട്. ഒരു ടേബിൾ സ്പൂൺ തക്കാളി സോസിൽ ഒരു ചോക്ലേറ്റിനേക്കാളും ബിസ്‌ക്കറ്റിനേക്കാളും പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. ഇത് ശരീരത്തിന്റെ ഇൻസുലിൻ ലെവൽ താളം തെറ്റിക്കുമെന്നും ഉയർന്ന ശരീര ഭാരത്തിന് കാരണമാകുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

മോണോ സോഡിയം ഗ്ലുട്ടാമേറ്റ്

സോസിന് ഇത്രയും രുചി കൂടാൻ കാരണമാകുന്ന വസ്തു എന്താണെന്നറിയാമോ? മോണോ സോഡിയം ഗ്ലുട്ടാമേറ്റ് അഥവാ എം.എസ്.ജിയാണ് സോസിനെ ഇത്രയും പ്രിയമാക്കുന്നതിൽ ഒന്നാമൻ. ഇതിന്റെ വർധിച്ചുള്ള ഉപയോഗം ആസ്മക്കും തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾക്കും കാരണമാക്കും. സോസിൽ അടങ്ങിയിട്ടുള്ള 160 മില്ലിഗ്രാം സോഡിയം ഒരു മനുഷ്യന് ഒരു ദിവസത്തിൽ ഉപയോഗിക്കുന്നതിലും കൂടുതൽ അളവിലുള്ളതാണ്. നല്ല രീതിയിൽ പരിചരിച്ച് ഫാക്ടറിയിൽ ഉല്പാദിപ്പിക്കുന്ന സോസിൽ ഒരു നല്ല ശതമാനം കാർബണും ആരോഗ്യത്തിന് ഹാനികരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിനെ വളരെയധികം ദോഷകരമായിട്ടാണ് ബാധിക്കുക.

വിവിധ തരത്തിലുള്ള ഉപ്പും സുർക്കയും ആന്റി ഓക്സിഡന്റ്സും പൗഡറുകളും അടങ്ങിയതാണ് തക്കാളി സോസ്. ഈ വസ്തുക്കളെല്ലാം തന്നെയാണ് അതിനെ നമുക്ക് വളരെയധികം രുചി പ്രിയമാക്കുന്നതും. സോസ്‌ നിർമിക്കാൻ ഉപ്പ് നിർബന്ധമായ സാഹചര്യത്തിൽ, ഉപ്പ് ലഭ്യമല്ലാത്ത അവസ്ഥയിൽ മാർക്കറ്റിൽ ലഭ്യമാകുന്ന കുറഞ്ഞ വിലയുള്ള ഉപ്പുപയോഗിച്ചാണ് സോസ് നിർമിക്കാറ്. ഇത് ശരീരത്തിൽ ഉയർന്ന രക്ത സമ്മർദ്ദത്തിനും കൊളെസ്ട്രോൾ അനുബന്ധ രോഗങ്ങൾക്കും കാരണമാക്കുന്നു.

തക്കാളി സോസിൽ തക്കാളിയുടെ അളവെത്രയുണ്ടെന്ന് ചികഞ്ഞാൽ തീരുന്ന പ്രശ്നമേ ഇതിനെല്ലാം ഉത്തരമെന്നോണം നൽകാനുള്ളൂ. നിങ്ങൾക്ക് രുചികരമായി തോന്നുന്നത് പലപ്പോഴും തക്കാളിയാവണമെന്നില്ല അതിൽ അടങ്ങിയിരിക്കുന്ന മറ്റുള്ള രുചിക്കൂട്ടുകള്‍ ആയിരിക്കും. സോസിൽ അടങ്ങിയിരിക്കുന്ന ലൈസോപിൻ ഭക്ഷണം ദഹിപ്പിക്കുന്നതിലും പ്രശ്നം സൃഷ്ടിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

Related Tags :
Similar Posts