< Back
Health
സ്ത്രീകള്‍ മുട്ടയുടെ മഞ്ഞ കഴിക്കണം: കാരണം
Health

സ്ത്രീകള്‍ മുട്ടയുടെ മഞ്ഞ കഴിക്കണം: കാരണം

Web Desk
|
6 Dec 2018 8:01 PM IST

തടി കൂടുമെന്നും കൊഴുപ്പും കൂടുമെന്നും കൊളസ്ട്രോള്‍ വരുമെന്നും പറഞ്ഞ് കോഴിമുട്ടയില്‍ നിന്ന് സ്ത്രീകള്‍ അകലം പാലിക്കാറാണ് പതിവ്. എന്നാല്‍ മുട്ടയുടെ മഞ്ഞ കഴിക്കുന്നത്....

തടി കൂടുമെന്നും കൊഴുപ്പും കൂടുമെന്നും കൊളസ്ട്രോള്‍ വരുമെന്നും പറഞ്ഞ് കോഴിമുട്ടയില്‍ നിന്ന് സ്ത്രീകള്‍ അകലം പാലിക്കാറാണ് പതിവ്. എന്നാല്‍ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് സ്ത്രീകളിലെ സ്തനാര്‍ബുദത്തെ ചെറുക്കുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. മുട്ടയുടെ മഞ്ഞയിലടങ്ങിയ വിറ്റാമിന്‍ ഡി ആണ് ഇതിന് സഹായിക്കുന്നത്.

സ്തനാര്‍ബുദത്തെ ചെറുക്കാന്‍ വിറ്റാമിന്‍ ഡിയുടെ അളവ് ശരീരത്തില്‍ നിന്ന് താഴ്ന്ന് പോകാതെ സൂക്ഷിക്കുകയാണ് എളുപ്പവഴി. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് നല്ലതാണ്.

ബ്രസീലില്‍ സ്തനാര്‍ബുദം കണ്ടെത്തിയ സമയങ്ങളില്‍ സ്ത്രീകളില്‍ വിറ്റമിന്‍ ഡിയുടെ അളവും കുറഞ്ഞതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പഠനം നടത്തിയതും സ്തനാര്‍ബുദത്തെ തടയാന്‍ വിറ്റമിന്‍ ഡിക്കുള്ള കഴിവ് കണ്ടെത്തിയതും.

ये भी पà¥�ें- ദിവസവും ഒരു മുട്ട കഴിച്ചാല്‍....?

ये भी पà¥�ें- സ്തനാര്‍ബുദം സ്വയം തിരിച്ചറിയാം

ചെമ്പല്ലി, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങള്‍ വിറ്റാമിന്‍ ഡിയാല്‍ സമ്പന്നമാണ്. ദിവസവും ഇവ കഴിക്കുന്നത് ആവശ്യമായ വിറ്റാമിന്‍ ഡി ലഭ്യമാക്കും. പാലും പാലുത്പന്നങ്ങളും വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയതാണ്. ദിവസേന യോഗര്‍ട്ട് കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭ്യമാകും.

Related Tags :
Similar Posts