< Back
Health
പഴവിപണിയിലെ പുതുമുഖം ‘ഗാഗ്’
Health

പഴവിപണിയിലെ പുതുമുഖം ‘ഗാഗ്’

Web Desk
|
12 Dec 2018 1:37 PM IST

വിപണിയില്‍ പൊന്നുംവിലയുള്ള ഗാഗിന്റെ കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. 

ഡ്രാഗണ്‍ ഫ്രൂട്ട്,കിവി..മുന്‍കാലങ്ങളെ അപേക്ഷിച്ച് നിരവധി വിദേശ പഴങ്ങള്‍ നമ്മുടെ വിപണിയില്‍ ലഭ്യമാണ്. അക്കൂട്ടത്തിലേക്ക് ഒരു പുതുമുഖം കൂടി എത്തിയിരിക്കുകയാണ്. തായ്‌ലന്റ് സ്വദേശിയായ ഗാഗ് എന്ന പഴമാണ് പുതിയ താരം. മറയൂരില്‍ നിന്നാണ് കക്ഷി എത്തുന്നത്.

വിപണിയില്‍ പൊന്നുംവിലയുള്ള ഗാഗിന്റെ കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. മറയൂര്‍ ദെണ്ടുകൊമ്പ് സ്വദേശി ജോസിന്റെ വീട്ടുമുറ്റത്താണ് ഗാഗ് നിറയെ പഴവുമായി നില്‍ക്കുന്നത്.

വിത്ത്, തണ്ട്, കിഴങ്ങ് എന്നിവയാണ് ഇതിന്റെ നടീല്‍വസ്തുക്കള്‍. ഗാഗിന് പ്രത്യേക പരിചരണം ആവശ്യമില്ല. പഴത്തിന് കിലോയ്ക്ക് 700 മുതല്‍ 1000 രൂപ വരെ വില ലഭിക്കും. മധുരപാവല്‍ എന്നറിയപ്പെടുന്ന ഗാഗ്– തായ്‌ലന്റ്, ഓസ്ട്രേലിയ, വിയറ്റ്നാം എന്നിവിടങ്ങളിലാണ് വ്യാപകമായി കൃഷിചെയ്ത് വരുന്നത്. പഴമായും പച്ചക്കറിയായും ഔഷധമായും ഉപയോഗിക്കാം. ഇവ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്നു. ഹൃദയ സംബന്ധമായ അസുഖത്തിനും ഗാഗ് നല്ലതാണ്.

Related Tags :
Similar Posts