< Back
Health
തടി കുറയ്ക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ കോളിഫ്ലവര്‍ കഴിച്ചു തുടങ്ങിക്കോളൂ
Health

തടി കുറയ്ക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ കോളിഫ്ലവര്‍ കഴിച്ചു തുടങ്ങിക്കോളൂ

Web Desk
|
21 Dec 2018 10:55 AM IST

കോളിഫ്ലവറില്‍ കലോറി തീരെ കുറവാണ്. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയില്‍ കോളിഫ്‌ളവര്‍ ഉള്‍പ്പെടുത്താം

കോളിഫ്ലവറിനെ മലയാളിക്ക് പരിചയമായിത്തുടങ്ങിയിട്ട് അധികം നാളുകളൊന്നുമായിട്ടില്ല. അതുകൊണ്ട് തന്നെ അതിന്റെ ഗുണങ്ങളെ കുറിച്ചും പലര്‍ക്കും അറിവുണ്ടാകില്ല.വിറ്റാമിനുകളുടെ ഒരു വലിയ കലവറയാണ് ഓരോ കോളിഫ്ലവറും. ഇതില്‍ സിങ്ക്, മഗ്‌നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധുതക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിന് അത്യാവശ്യവുമാണ്.

ഹൃദയാരോഗ്യത്തിന് ചേര്‍ന്നൊരു പച്ചക്കറിയാണിത്. ഹൃദയപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. കോളിഫ്ളവറില്‍ ധാരാളം ഫോളേറ്റ്, വൈറ്റമിന്‍ എ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പുതുകോശങ്ങളുടെ രൂപീകരണത്തിന് സഹായിക്കും. ഇതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ കോളിഫ്ലവര്‍ കഴിയ്ക്കുന്നത് നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍ ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കും.

കോളിഫ്ലവറിലെ വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും. കോളിഫ്‌ലവറില്‍ കാല്‍സ്യം ധാരാളം ക്യാന്‍സര്‍ പ്രതിരോധശേഷി ക്രൂസിഫെറസ് ഫാമിലിയില്‍ പെടുന്ന ഒന്നായതു കൊണ്ട് ക്യാന്‍സര്‍ പ്രതിരോധശേഷിയും കോളിഫ്ളവറിനുണ്ട്. പ്രത്യേകിച്ച് ബ്രെസ്റ്റ് ക്യാന്‍സര്‍, ബ്ലാഡര്‍ ക്യാന്‍സര്‍, ലംഗ് ക്യാന്‍സര്‍ എന്നിവ ചെറുക്കുവാന്‍. കോളിഫ്‌ളവറില്‍ കലോറി തീരെ കുറവാണ്. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയില്‍ കോളിഫ്‌ളവര്‍ ഉള്‍പ്പെടുത്താം.

Similar Posts