< Back
Health
ചൂടുകാലമല്ലേ; മ്മ്ക്ക് ഓരോ ഉപ്പിട്ട നാരങ്ങാവെള്ളം കാച്ചിയാലോ
Health

ചൂടുകാലമല്ലേ; മ്മ്ക്ക് ഓരോ ഉപ്പിട്ട നാരങ്ങാവെള്ളം കാച്ചിയാലോ

Web Desk
|
10 March 2019 10:10 AM IST

നിര്‍ജ്ജലീകരണത്തെ ഒരു പരിധിവരെ ചെറുക്കാന്‍ ഉപ്പിട്ട നാരങ്ങാവെള്ളം സഹായിക്കും. 

ചൂട് കനത്തുകൊണ്ടിരിക്കുകയാണ്. വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ നിരവധി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ചൂടുകാലത്ത് ദാഹം കൂടും. ഈ സമയത്ത് ഉപയോഗിക്കാവുന്ന ദാഹശമനികളില്‍ ഒന്നാണ് നാരങ്ങാവെള്ളം അതും ഉപ്പിട്ടത്.

ഉപ്പിട്ട നാരങ്ങാവെള്ളം വളരെ ലളിതമായി വീട്ടില്‍തന്നെ ഉണ്ടാക്കാവുന്നതാണ്. നിര്‍ജ്ജലീകരണത്തെ ഒരു പരിധിവരെ ചെറുക്കാന്‍ ഉപ്പിട്ട നാരങ്ങാവെള്ളം സഹായിക്കും. ചൂടുകാലത്ത് ശരീരം ധാരാളമായി വിയര്‍ക്കും വിയര്‍പ്പിലൂടെ സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടമാകും. അതുകൊണ്ടുതന്നെ ഉപ്പിലൂടെ വേണം ആവശ്യമായ ലവണങ്ങള്‍ ശരീരത്തിലെത്താന്‍. അതിനാല്‍ ഉപ്പിട്ട നാരാങ്ങാവെള്ളം ഏറെ ഗുണകരമാണ്. മനുഷ്യ ശരീരത്തില്‍ ഉപ്പു വഹിക്കുന്ന കടമകള്‍ ചെറുതല്ല. നാഡികളുടെ ഉത്തേജനത്തിനും കോശങ്ങളുടെ രൂപവും പ്രവര്‍ത്തനവും നിയന്ത്രിക്കുന്നതിലും ഉപ്പ് പ്രധാന പങ്കുവഹിക്കുന്നുണ്ട്.

കൂടാതെ വൃക്കകളുടെയും മസിലുകളുടെയും പ്രവര്‍ത്തനത്തിനും സോഡിയം ആവശ്യമാണ്. ഉപ്പിട്ടു നാരങ്ങാവെള്ളം കിടിക്കുന്നതിലൂടെ സോഡിയത്തിന്റെ അളവ് ഒരു പരിധി വരെ ക്രമപ്പെടുത്താന്‍ സാധിക്കും. ചൂടുകാലമായതിനാല്‍ ധാരാളം വെള്ളം കുടിക്കണം. കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിക്കുന്നതാണ് നല്ലത്. നാരങ്ങാവെള്ളത്തിനു പുറമെ കഞ്ഞിവെള്ളത്തിലും ഉപ്പിട്ട് കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ക്ഷീണത്തെ മറികടക്കാനും ഇത്തരത്തില്‍ നാരങ്ങാ വെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് കുടിക്കുന്നത് സഹായിക്കും.

Similar Posts