< Back
Health
പേടിക്കുകയല്ല, ഒമിക്രോറോണിനെതിരെ വേണം; ജാഗ്രത
Health

പേടിക്കുകയല്ല, ഒമിക്രോറോണിനെതിരെ വേണം; ജാഗ്രത

Web Desk
|
30 Dec 2021 4:24 PM IST

ഒമിക്രോണിനെ തിരിച്ചറിയാൻ ശരീരം ചില ലക്ഷണങ്ങള്‍ കാണിച്ചു തരുന്നു

ഒമിക്രോണ്‍ കേസുകള്‍ ലോകത്ത് വീണ്ടും ഉയരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ ആഴ്ചയിലെ കണക്കുകള്‍ പ്രകാരം ലോകമെമ്പാടുമുള്ള കോവിഡ് കേസുകളുടെ എണ്ണം 11 ശതമാനമായി ഉയര്‍ന്നതായാണ് കാണാന്‍ കഴിയുന്നത്. ഇത് രാജ്യങ്ങളെ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരാന്‍ നിര്‍ബന്ധിതരാക്കി.

ഒമിക്രോണ്‍ ആണോ എന്ന് മനസിലാക്കാന്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിച്ചു തരുന്നു. നിലവില്‍, ഒമിക്രോണ്‍ വകഭേതം രാജ്യങ്ങളില്‍ കാട്ടുതീ പോലെ പടരുകയാണ്.

ഇന്ത്യയില്‍ മാത്രം 600-ലധികം ഒമിക്രോണ്‍ കേസുകള്‍ രേഖപ്പെടുത്തി. അമേരിക്കയിലും ഇഗ്ലണ്ടിലുമെല്ലാം വളരെക്കുറച്ച് മരണങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

ലോകാരോഗ്യ സംഘടന ഒമിക്രോണിനെ ഗൗരവമായി കാണാന്‍ നിര്‍ദേശിക്കുന്നു. ജനങ്ങള്‍ അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.


സാധാരണ ലക്ഷണങ്ങളാണ് ഈ രോഗം കാണിക്കുന്നത്

  • നേരിയ പനി
  • തൊണ്ട വേദന
  • മൂക്കൊലിപ്പ്
  • തുമ്മല്‍
  • ശരീര വേദന
  • ക്ഷീണം
  • രാത്രിയില്‍ വിയര്‍ക്കുക

കൂടാതെ, ഛര്‍ദ്ദി,ഓക്കാനം,വിശപ്പില്ലായ്മ എന്നിവയും കാണപ്പെടുന്നു. ത്വക്കില്‍ ഉണ്ടാകുന്ന ചുണങ്ങും ഒമിക്രോണിന്റെ ലക്ഷമമായി കാണുന്നു. സാര്‍സ്‌കോവ്-2 വൈറസ് മൂലമാണ് ഇത്തരത്തില്‍ ചുണങ്ങുകള്‍ കാണപ്പെടുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. കൊറോണ വൈറസ് ബാധിച്ചവരില്‍ കൈ വിരലുകളിലും കാല്‍വിരലുകളിലും ചുവപ്പും പര്‍പ്പിള്‍ നിറത്തിലുമുള്ള മുഴകള്‍ ഉണ്ടായതായി കാണപ്പെടുന്നു. ഇത് വേദനയും ചൊറിച്ചിലും ഉണ്ടാക്കുന്നു.


ഇതിലേതെങ്കിലും നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ നിര്‍ബന്ധമായും ഒരു ഡോക്ടറുടെ ചികിത്സ തേടണം. പോസിറ്റീവാണെങ്കില്‍ പരിഭ്രാന്തരാകാതെ ക്വറന്റെയിന്‍ സ്വീകരിക്കണം.

Related Tags :
Similar Posts