< Back
Health
രാത്രിയിൽ മുട്ട കഴിക്കുന്നത് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ?; പഠനങ്ങൾ പറയുന്നതിങ്ങനെ..
Health

രാത്രിയിൽ മുട്ട കഴിക്കുന്നത് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ?; പഠനങ്ങൾ പറയുന്നതിങ്ങനെ..

Web Desk
|
16 Oct 2025 3:00 PM IST

ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ഒരുമിച്ചടങ്ങിയ മുട്ട ആഹാരത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്

സമീകൃതാഹാരമാണ് മുട്ട. നോണ്‍ വെജ്, വെജ് ഗണത്തില്‍ ഒരുപോലെ പെടുത്താവുന്ന ഒന്ന്. മുട്ട മാത്രം കഴിയ്ക്കുന്ന വെജിറ്റേറിയന്‍കാരുമുണ്ട്. പ്രോട്ടീന്‍, കാത്സ്യം, വൈറ്റമിന്‍ ഡി തുടങ്ങിയ ഒരു പിടി പോഷകങ്ങളുടെ ഉറവിടമാണ് മുട്ട. ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുകളും ധാരാളമുണ്ട്. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ഒരുമിച്ചടങ്ങിയ മുട്ട ആഹാരത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്.

മുട്ട പല രീതിയിലും കഴിക്കാം. എന്നാല്‍ രാത്രികാലങ്ങളിൽ മുട്ട കഴിക്കുന്നത് ആരോഗ്യകരമാണോ എന്ന സംശയം പലര്‍ക്കുമുണ്ടാകാം. കാരണം രാത്രി ഭക്ഷണം വളരെ ലഘുവാകണമെന്നും മുട്ട, ഇറച്ചി പോലുള്ള വിഭവങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത് തുടങ്ങിയ പല കേട്ടുകേള്‍വികളുമുണ്ട്. എന്നാല്‍ അത്താഴത്തിന് മുട്ട ഉള്‍പ്പെടുത്തുന്നത് ഏറെ ആരോഗ്യകരമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

മുട്ടയിൽ ട്രിപ്‌റ്റോഫാന്‍ എന്ന ഒരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് സ്‌ട്രെസ് കുറയ്ക്കാന്‍ നല്ലതാണ്. മാത്രമല്ല രാത്രിയിലാണ് ശരീരത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. അതായത് ഉറക്കത്തില്‍ ഈ സമയത്ത് മുട്ട കഴിയ്ക്കുന്നത് ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് സഹായിക്കുന്നു. ഇത് മെലാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദത്തിന് സഹായിക്കുന്നു. ഈ പ്രത്യേക ഹോര്‍മോണ്‍ നല്ല ഉറക്കത്തിന് അത്യാവശ്യമാണ്. അതായത് രാത്രി മുട്ട കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കുന്നു. രാത്രിയിൽ മുട്ട കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ ഉല്‍പാദനത്തിനെയും സഹായിക്കുന്നുണ്ട്. ഇതിലെ വൈറ്റമിന്‍ ഡി എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

Similar Posts