< Back
Health
ഇനി വെറും 45 മിനിറ്റ് നടന്നു നോക്കൂ; ഗുണങ്ങള്‍ ഇതൊക്കെയാണ്
Health

ഇനി വെറും 45 മിനിറ്റ് നടന്നു നോക്കൂ; ഗുണങ്ങള്‍ ഇതൊക്കെയാണ്

Web Desk
|
11 Jun 2025 9:25 AM IST

നടക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്

ദിവസവും 10000 ചുവടുകള്‍ നടന്നാലുള്ള ഗുണത്തെക്കുറിച്ച് പലയിടത്തും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇനി വെറും 45 മിനിറ്റ് നടന്നു നോക്കൂ... ഗുണങ്ങള്‍ എന്തൊക്കെയാണെന്നല്ലേ, ദിവസവും 45 മിനിറ്റ് നടക്കുന്നത് ശരീരത്തിലെ ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് ടൈപ്പ് 2 ഡയബറ്റീസ് ഉള്ളവര്‍ക്കും അപകടകരമാം വിധം ബ്ലഡ് ഷുഗര്‍ ഉള്ളവര്‍ക്കും ഇത് വളരെ ഫലപ്രദമാണ്.

നടത്തം, വളരെ പ്രയോജനപ്രദമായ ഒരു ഫിസിക്കല്‍ ആക്റ്റിവിറ്റി കൂടിയാണ്. നടക്കുന്നത് കൊണ്ട് ശരീരത്തിന് ഒരുപാട് പ്രയോജനമുണ്ട്. എന്നാല്‍ പേശികളിലെ ഗ്ലൂക്കോസ് ആഗിരണം വര്‍ദ്ധിപ്പിക്കാന്‍ നടക്കുന്നതിലൂടെ കഴിയും. അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സാധിക്കും. ആഴ്ചയില്‍ 150 മിനിറ്റ് എങ്കിലും ഏറോബിക് ആക്റ്റിവിറ്റികള്‍ ചെയ്യണമെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. അതായത് ആഴ്ചയില്‍ ഒരു 5 ദിവസമെങ്കിലും 45 മിനിറ്റ് നടക്കണം. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയും.

ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കും, പേശികള്‍ ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് വര്‍ധിക്കും, ഭക്ഷണത്തിന് ശേഷമുള്ള ശരീരത്തിലെ പഞ്ചസാരയുടെ വര്‍ധനവ് കുറയ്ക്കും, ശരീരഭാരം കുറയ്ക്കാനും വയര്‍ കുറയ്ക്കാനും സാധിക്കും, നല്ല ഉറക്കം ലഭിക്കും തുടങ്ങി വെറും 45 മിനിറ്റ് ദിവസവും നടന്നാല്‍ ഇത്തരത്തില്‍ ശരീരത്തിന് നിരവധി ഗുണങ്ങള്‍ ഉണ്ടാകും. നടക്കുക എന്നാല്‍ വേഗത്തില്‍ നടക്കണമെന്നില്ല. വേഗതയേക്കാള്‍ സ്ഥിരതയാണ് പ്രധാനം. ഒരേ വേഗതയില്‍ സ്ഥിരമായി 45 മിനിറ്റ് നടന്നു നോക്കു. ശരീരത്തിലെ ബ്ലഡ് ഷുഗര്‍ നിയന്ത്രണവിധേയമാകും.

Related Tags :
Similar Posts