< Back
Health
അവോകാഡോ കൊളസ്‌ട്രോള്‍ കുറയ്ക്കുമോ? അറിയാം അവോകാഡോയുടെ ഗുണങ്ങള്‍
Health

അവോകാഡോ കൊളസ്‌ട്രോള്‍ കുറയ്ക്കുമോ? അറിയാം അവോകാഡോയുടെ ഗുണങ്ങള്‍

Web Desk
|
29 Sept 2023 3:43 PM IST

അവോകാഡോയിലെ നാരുകള്‍ ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു

അവോകാഡോ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന പഴമാണ്. ഇതിൽ ധാരാളം പോളിഅണ്‍സാചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു. അവോകാഡോയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ, ഫോളിക് ആസിഡ്, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യകരമായ ഹൃദയത്തിനും ഹൃദയാരോഗ്യത്തിനും നല്ലതാണ്.

അവോകാഡോയിലെ പോളിഅണ്‍സാചുറേറ്റഡ് കൊഴുപ്പുകള്‍ ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഹൃദയാഘാതം, ഹൃദ്രോഗം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നു. കൂടാതെ അവോകാഡോയിലെ നാരുകള്‍ ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മലബന്ധം തടയാനും കുടലിന്റെ ആരോഗ്യവും പ്രവര്‍ത്തനവും നിലനിര്‍ത്താനും ഫൈബറും ശരീരഭാരം നിയന്ത്രിക്കാനും നാരുകള്‍ സഹായിക്കുന്നു. കൂടാതെ വിശപ്പിനെ നിയന്ത്രിക്കാനും കൂടുതല്‍ സമയം വയര്‍ നിറഞ്ഞതുപോലെ തോന്നാനും സഹായിക്കുന്നു. അത് കൊണ്ട് തന്നെ ഇത് ശരീരഭാരം കുറയ്ക്കാനും ഏറെ സഹായിക്കും.

അവോകാഡോയിൽ അടങ്ങിയ ബീറ്റാ-സിറ്റോസ്റ്റീറോള്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മെമ്മറിയും പഠനവും മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. ഇതിലെ വിറ്റാമിന്‍ ഇയും ഫോളിക് ആസിഡും ചര്‍മ്മ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇവ ചര്‍മ്മത്തെ വരണ്ടതില്‍ നിന്ന് സംരക്ഷിക്കുകയും ചര്‍മ്മത്തിന്റെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവോകാഡോയിലെ വിറ്റാമിന്‍ ഇയും ഫോളിക് ആസിഡും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും മുടിയെ കരുത്തുറ്റതാക്കാനും സഹായിക്കുന്നു.

പലവിധത്തിൽ അവക്കാഡോ കഴിക്കാം. അവക്കാഡോ ഷേയ്ക്ക്, അവക്കാഡോ സൂപ്പ്, അവക്കാഡോ സാലഡ് എന്നിങ്ങനെ പലവിധത്തിൽ കഴിക്കാം. അവക്കാഡോ സാലഡ് തയ്യാറാക്കുമ്പോള്‍ അതില്‍ ഇഷ്ടമുള്ള പഴം പച്ചക്കറികള്‍ ചേര്‍ക്കാം. ഇത്തരത്തില്‍ നിരവധി പച്ചക്കറികള്‍ ചേര്‍ക്കുന്നത് ആരോ​ഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

Similar Posts