Health
വിചാരിച്ചതിലും പെട്ടെന്ന് ഹെയർ കളർ മങ്ങിയോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു നോക്കൂ...
Health

വിചാരിച്ചതിലും പെട്ടെന്ന് ഹെയർ കളർ മങ്ങിയോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു നോക്കൂ...

Web Desk
|
24 Dec 2022 8:08 PM IST

സൾഫേറ്റ്‌സ് ഇല്ലാത്ത കളർ-സേഫ് ഷാംപൂ ആയിരിക്കണം ഹെയർ കളറിംഗിന് ശേഷം തിരഞ്ഞെടുക്കേണ്ടത്...

ആഗ്രഹിച്ച് ഹെയർ കളർ ചെയ്ത് പാർലറിൽ നിന്നെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴേ കളർ മങ്ങിയോ? പ്രതിവിധിയുണ്ട്, ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ...

1.മുടി കഴുകുമ്പോൾ...

കളർ ചെയ്തതിന്റെ പിറ്റേ ദിവസം തന്നെ മുടി കഴുകാതിരിക്കുകയാണ് ഹെയർ കളറിംഗിൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു ദിവസം മുഴുവൻ കളർ മുടിയിൽ ഇരുന്നതിന് ശേഷം മാത്രമേ മുടി കഴുകാൻ പാടുള്ളൂ. കഴുകുമ്പോഴും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമായി ഷംപൂ ഉപയോഗിക്കുന്നത് മിതപ്പെടുത്തണം. ഷാംപൂ ഇല്ലാതെ കണ്ടീഷണർ മാത്രം ഉപയോഗിക്കുന്നത് കൊണ്ടും കുഴപ്പമില്ല.

2.ഷാംപുവിൽ ശ്രദ്ധ വേണം

സൾഫേറ്റ്‌സ് ഇല്ലാത്ത കളർ-സേഫ് ഷാംപൂ ആയിരിക്കണം ഹെയർ കളറിംഗിന് ശേഷം തിരഞ്ഞെടുക്കേണ്ടത്. സൾഫേറ്റുകൾ മുടിയുടെ നിറം മങ്ങുന്നതിന് കാരണമാകും. കളർ എപ്പോഴും ഫ്രഷ് ലുക്കിലിരിക്കാൻ കളർ-സേഫ് ഫോർമുലകളാണ് സഹായിക്കുക.

3.ചൂട് വെള്ളം വേണ്ട

ചൂട് വെള്ളമുപയോഗിച്ച് ഹെയർ കളറിംഗിന് ശേഷം ഒരു കാരണവശാലും മുടി കഴുകരുത്. ആവശ്യമെങ്കിൽ ഇളം ചൂട് വെള്ളം ഉപയോഗിക്കാം. നീന്തുന്നവരാണെങ്കിൽ തലയിൽ സ്വിമ്മിംഗ് ക്യാപ് ഇടാൻ ശ്രദ്ധിക്കണം. ക്ലോറിനുമായുള്ള സമ്പർക്കം ഒഴിവാക്കാനാണിത്.

4.ഡീപ് കണ്ടീഷനിംഗ് വേണോ?

കളർ ചെയ്ത മുടിക്ക് സാധാരണ മുടിക്ക് നൽകുന്നതിലും കുറച്ച് കൂടുതൽ പരിചരണം ആവശ്യമാണ്. എക്‌സ്ട്രാ മോയ്‌സ്ചർ മുടിക്ക് കളർ നിലനിൽക്കാൻ നൽകണം. സലൂണിലോ വീട്ടിലോ ഡീപ് കണ്ടീഷനിംഗ് ചെയ്യുന്നതാണ് ഇതിന് നല്ലത്.

5. വെയിലേറ്റാൽ...

ഒരുപാട് വെയിലേറ്റാൽ മുടിയിലെ നിറം സ്വാഭാവിക...മായും മങ്ങിത്തുടങ്ങും. കളർ ചെയ്തയുടൻ എങ്കിലും നേരിട്ട് സൂര്യപ്രകാശം മുടിയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ കുടയോ തൊപ്പിയോ കൂടെക്കരുതാം.

6.സ്മൂത്തനിംഗ് തല്ക്കാലം വേണ്ട

കളർ ചെയ്തിട്ടുണ്ടെങ്കിൽ സ്മൂത്തനിംഗ്,സ്‌ട്രെയ്റ്റനിംഗ് പോലുള്ള മറ്റ് ഹെയർ ട്രീറ്റ്‌മെന്റുകൾ കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കണം. പുതിയ കളർ മുടിക്ക് നൽകുന്നതും ഒഴിവാക്കാം. ഒരേ കാലയളവിൽ ഒന്നിലധികം ഹെയർ ട്രീറ്റ്‌മെന്റുകൾ മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല.

Similar Posts