< Back
Health
ജീരകമോ ചിയ സീഡ്സുകളോ?; ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?
Health

ജീരകമോ ചിയ സീഡ്സുകളോ?; ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

Web Desk
|
16 Oct 2025 4:55 PM IST

ശരീരഭാരം കുറച്ച് ഫിറ്റ്‌നസ് സ്വന്തമാക്കുക എന്നത് എല്ലാവരുടേയും സ്വപ്‌നമാണെങ്കിലും അത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ജീവിതശൈലി നന്നായി അഴിച്ചുപണിയുകയും അത് കര്‍ശനമായി പാലിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രം സാധ്യമാകുന്ന ഒന്നാണത്. ചിട്ടയോടെ ഇക്കാര്യം പാലിക്കുകയാണെങ്കില്‍ ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയുന്ന ലക്ഷ്യമാണ് ഇത്

ശരീരഭാരം കുറച്ച് ഫിറ്റ്‌നസ് സ്വന്തമാക്കുക എന്നത് എല്ലാവരുടേയും സ്വപ്‌നമാണെങ്കിലും അത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ജീവിതശൈലി നന്നായി അഴിച്ചുപണിയുകയും അത് കര്‍ശനമായി പാലിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രം സാധ്യമാകുന്ന ഒന്നാണത്. ചിട്ടയോടെ ഇക്കാര്യം പാലിക്കുകയാണെങ്കില്‍ ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയുന്ന ലക്ഷ്യമാണ് ഇത്.

ജീരകത്തിന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. ജീരകമിട്ട് വെള്ളം തിളപ്പിച്ചുകുടിക്കുന്നതും വളരെ നല്ലതാണ്. ഇതില്‍ ഇരുമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം, കാത്സ്യം, വിറ്റാമിന്‍ എ-സി-ഇ, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയൊക്കെ അടങ്ങിയിട്ടുണ്ട്. വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ജീരകവെള്ളം എളുപ്പത്തിലുള്ള മികച്ച പരിഹാരമാണ്. വയര്‍ വീര്‍ത്തുകെട്ടുന്നത് പ്രതിരോധിക്കാനും ഗ്യാസ് കുറയ്ക്കാനും ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഇത് ഉപകരിക്കും.

അതുപോലെ ഫൈബര്‍ സമ്പന്നമായ ചിയ വിത്തുകള്‍ വിശപ്പ് കുറയ്ക്കാൻ സഹായകമാണ്. കൂടാതെ പ്രോട്ടീന്‍ അടങ്ങിയ ചിയ വിത്തുകള്‍ അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇതിന് കഴിവുണ്ട്. കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ ഇതിലുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ചിയ സീഡ് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

ശരീരഭാരം കുറയ്ക്കാൻ ഇവയിൽ ഏറ്റവും ഫലപ്രദമായത് ഏതാണെന്നുള്ള സംശയം പലര്‍ക്കുമുണ്ടാകാം. ദഹനവും മെറ്റബോളിസവും മെച്ചപ്പെടുത്തുക എന്നതാണ് നിങ്ങളുടെ പ്രധാന ലക്ഷ്യമെങ്കിൽ, ജീരക വെള്ളം വേഗമേറിയതും ഫലപ്രദവുമായ ഒരു ഓപ്ഷനാണ്. എന്നാൽ ദീർഘകാലത്തെ ശരീരഭാര നിയന്ത്രണമാണ് നിങ്ങളുടെ പ്രധാന ലക്ഷ്യമെങ്കിൽ ഉയർന്ന നാരുകളുടെയും പ്രോട്ടീനിന്റെയും അളവ് കാരണം ചിയ വിത്ത് വെള്ളം മികച്ച ഫലങ്ങൾ നൽകുന്നു.

എന്നാൽ ജീരകവെള്ളത്തില്‍ ചിയ വിത്തുകള്‍ ചേര്‍ത്ത് കഴിക്കുന്നത് ഇരട്ടി ഫലങ്ങള്‍ നല്‍കുമെന്നാണ് പഠനങ്ങൾ പറയുന്നത്. തിളപ്പിച്ച ജീരകവെള്ളത്തില്‍ ചിയ വിത്തുകള്‍ കുതിര്‍ത്ത് കഴിക്കുന്നതും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Similar Posts