< Back
Health
ക്യാൻസർ ചികിത്സയിൽ വഴിത്തിരിവ്; ആരോഗ്യകോശങ്ങളെ നശിപ്പിക്കാതെ അർബുദത്തെ തുരത്തുന്ന മരുന്നുമായി ഗവേഷകർ
Health

ക്യാൻസർ ചികിത്സയിൽ വഴിത്തിരിവ്; ആരോഗ്യകോശങ്ങളെ നശിപ്പിക്കാതെ അർബുദത്തെ തുരത്തുന്ന മരുന്നുമായി ഗവേഷകർ

Web Desk
|
31 May 2021 9:10 PM IST

ട്രോജൻ ഹോഴ്‌സ് ഡ്രഗ് എന്നാണ് ശാസ്ത്ര ലോകം മരുന്നിനെ വിശേഷിപ്പിക്കുന്നത്

ലണ്ടൻ: അർബുദ ചികിത്സയിൽ നിർണായക കണ്ടെത്തലുമായി എഡിൻബർഗ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ. ആരോഗ്യകോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ കാൻസർ ബാധിച്ച കോശങ്ങളെ കൊല്ലുന്ന മരുന്നാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചത്. ട്രോജൻ ഹോഴ്‌സ് ഡ്രഗ് എന്നാണ് ശാസ്ത്ര ലോകം മരുന്നിനെ വിശേഷിപ്പിക്കുന്നത്.

ഒരു ട്രോജൻ കുതിരയെ പോലെ ക്യാൻസർ സെല്ലുകളോട് പൊരുതുമെന്നതു കൊണ്ടാണ് മരുന്നിനെ ട്രോജൻ ഹോഴ്‌സ് ഡ്രഗ് എന്ന് വിളിക്കുന്നത്.

നിലവിൽ റേഡിയേഷൻ, കീമോ തെറാപ്പി എന്നിങ്ങനെയുള്ള ചികിത്സാ പ്രതിവിധികളാണ് അർബുദത്തിന് സാധാരണഗതിയിൽ നിർദേശിക്കപ്പെടുന്നത്.

Similar Posts