< Back
Health
beef,beef is good for you,helath news
Health

ബീഫ് ഇഷ്ടമുള്ളവരാണോ? ധൈര്യമായി കഴിച്ചോളൂ; ഗുണങ്ങൾ ധാരാളം

Web Desk
|
1 July 2023 7:25 PM IST

ബീഫ് കഴിച്ചാലുള്ള ആറ് ഗുണങ്ങൾ

'നല്ല ചൂട് പൊറോട്ടയും ബീഫും', പറയുമ്പോൾതന്നെ മലയാളികളുടെ വായിൽ വെള്ളമൂറും. മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് ബീഫ്. ബീഫ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. രുചിയിൽ മാത്രമല്ല ഗുണത്തിലും കേമനാണ് ബീഫ്. ബീഫ് കഴിച്ചാലുള്ള ആറ് ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

. പ്രോട്ടീനുകളാൽ സമ്പുഷ്ടമാണ് ബീഫ്. ഇത് പേശികളുടെ വളർച്ചയെ സഹായിക്കുന്നു.

. ശരീരത്തിന് ആവശ്യമായ അയൺ നൽകുന്നു. കൂടാതെ നിയാസിൻ, റൈബോഫ്ലേവിൻ, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 12 തുടങ്ങി നാല് അവശ്യ വിറ്റാമിനുകളും ബീഫ് പ്രധാനം ചെയ്യുന്നു. ഇത് ക്ഷീണവും തളർച്ചയും അകറ്റുന്നു.

. ആരോഗ്യത്തിനാവശ്യമായ എട്ട് അവശ്യ വിറ്റാമിനുകളും ധാതുക്കളും ബീഫിൽ നിന്ന് ലഭിക്കുന്നു.

. സിങ്കിന്റെ ഉറവിടമാണ് ബീഫ്. മുടി, നഖങ്ങൾ, ചർമം എന്നിവക്കാവശ്യമായ സിങ്ക് ബീഫില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്,

. വന്ധ്യത ഇല്ലാതാക്കി പ്രത്യുൽപാദനത്തെ സഹായിക്കുന്നു. കൂടാതെ രക്തത്തിലെ നോർമൽ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് നിലനിർത്തുന്നതിനും സഹായിക്കുന്നു.

. ഇരുമ്പിന്റെ ഉറവിടമാണ് ബീഫ്, ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

Related Tags :
Similar Posts