< Back
Health
മസ്‍തിഷ്‍കാഘാതം എങ്ങനെ നേരത്തെ തിരിച്ചറിയാം?
Health

മസ്‍തിഷ്‍കാഘാതം എങ്ങനെ നേരത്തെ തിരിച്ചറിയാം?

Web Desk
|
26 Aug 2021 1:28 PM IST

സാധാരണയായി 65 വയസിനു മുകളിലുള്ളവരിലാണു മസ്‍തിഷ്‍കാഘാതം കണ്ടുവരുന്നത്

രക്തയോട്ടത്തിലെ തടസ്സം നിമിത്തം തലച്ചോറിൽ ഉണ്ടാകുന്ന രോഗാവസ്ഥയാണു മസ്തിഷ്കാഘാതം (സ്ട്രോക്ക്). സാധാരണയായി 65 വയസിനു മുകളിലുള്ളവരിലാണു കണ്ടുവരുന്നത്. എന്നാൽ ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ യുവാക്കളിലും ഇപ്പോൾ മസ്‍തിഷ്‍കാഘാതം വ്യാപകമായിരിക്കുകയാണ്.

മസ്‍തിഷ്‍കാഘാതം രണ്ടു തരം

  • ഇസ്കീമിക് സ്ട്രോക്ക്: തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന തടസ്സം.
  • ഹെമറേജിക് സ്ട്രോക്ക്: തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടി രക്തം തലച്ചോറിൽ വ്യാപിക്കുന്നു.

സ്ട്രോക് തിരിച്ചറിയുന്നതിനുള്ള മൂന്ന് ലഘുപരിശോധനകള്‍ ഉണ്ട്. അത് വഴി എളുപ്പം രോഗം കണ്ടെത്താം. ഫാസ്റ്റ് (FAST) എന്ന ചുരുക്ക പേര് ഓർക്കുക..

Face : ചിരിക്കാന്‍ ആവശ്യപ്പെടുക. ഒരു വശം ചരിഞ്ഞുപോകുന്നുണ്ടോ എന്നു നോക്കുക.

Arm: ഇരുകൈയും ഉയര്‍ത്തുമ്പോള്‍ ഒരു കൈ താഴേക്കു വീണുപോകുക.

Speech: സംസാരിക്കാന്‍ പറയുക. ഒരു വാക്യം മുഴുവനായി ആവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടോ എന്ന് നോക്കുക.

Time: സമയം നിര്‍ണായകമാണെന്നു മനസ്സിലാക്കി ഉടന്‍ വിദഗ്ധ ഡോക്ടറെ സമീപിക്കുക. 3 മണിക്കൂറിനകം ചികിത്സ തുടങ്ങിയിരിക്കണം.

കടപ്പാട്: ഡോ.ഡാനിഷ് സലിം

Related Tags :
Similar Posts