< Back
Health
ബാത്റൂമിൽ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ സൂക്ഷിക്കുക, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Photo| Special Arrangemen

Health

ബാത്റൂമിൽ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ സൂക്ഷിക്കുക, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Web Desk
|
29 Oct 2025 10:33 PM IST

ഉപയോഗശേഷം ടൂത്ത് ബ്രഷുകൾ ബാത്റൂമിൽ സൂക്ഷിക്കുക വഴി ആരോഗ്യത്തിന് വലിയ അപകടമാണ് ഉണ്ടാകുന്നത്

ഹൈദരാബാദ്: എളുപ്പം കാര്യങ്ങൾ നടത്താനും, സാധനങ്ങൾ കയ്യെത്തും ദൂരത്ത് കിട്ടാനും ആ​ഗ്രഹിക്കുന്നവരാണ് നമ്മൾ. അതിൽ പ്രധാനമാണ് സോപ്പ് മുതൽ ചീപ്പ് വരെയുള്ള നിത്യോപക സാധനങ്ങൾ. ഇതിൽ ടൂത്ത് ബ്രഷ് ബാത്റൂമിൽ ഉപയോഗിക്കുന്നവരോ, സൂക്ഷിക്കാറുള്ളവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ശീലങ്ങൾ മാറ്റാൻ സമയമായിരിക്കുന്നു.

ഉപയോഗശേഷം ടൂത്ത് ബ്രഷുകൾ ബാത്റൂമിൽ സൂക്ഷിക്കുക വഴി ബാക്ടീരിയകൾ നിറയാനുള്ള സാധ്യതയാണ് ഇതിൽ പ്രധാനം. ഇവ ആരോഗ്യത്തെ അപകടത്തിലാക്കും, പ്രത്യേകിച്ച് ഒന്നിലധികം ബ്രഷുകൾ ഒരുമിച്ച് സൂക്ഷിക്കുമ്പോൾ. വിദ്യാഭ്യാസ ഡെസ്കിന്റെ ജിഗ്നാസ വിദ്യാർത്ഥി പഠന പദ്ധതിയുടെ ഭാഗമായി, സിദ്ദിപേട്ട് ഗവൺമെന്റ് ഡിഗ്രി കോളേജിലെ വിദ്യാർത്ഥികൾ ടൂത്ത് ബ്രഷ് ശുചിത്വവും സൂക്ഷ്മജീവി നിയന്ത്രണവും സംബന്ധിച്ച് നടത്തിയ ഗവേഷണത്തിൽ ഇതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു.

പതിവായി വൃത്തിയാക്കിയാലും ബാത്റൂമിൽ ബാക്ടീരിയകൾ ഉണ്ടാവും. ഫ്ളഷ് ചെയ്യുമ്പോൾ ഉയരുന്ന മൈക്രോസ്കോപിക് ബാക്ടീരിയകൾ ബ്രഷിനകത്ത് നിറയുന്നു. ബാക്ടീരിയകൾ, പ്രത്യേകിച്ച് എയറോസോളൈസ് ചെയ്തവ, എല്ലായ്പ്പോഴും ഇവിടെയുണ്ടാകും. ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ വായുവിലൂടെ പടരുന്ന വെള്ളത്തുള്ളികൾ, കമോഡിൽ നിന്ന് ബാക്ടീരിയകളെ വഹിച്ചുകൊണ്ട്, ടൂത്ത് ബ്രഷുകൾ ഉൾപ്പെടെയുള്ള എല്ലാത്തിനെയും മലിനമാക്കുന്നു. ബാത്ത്റൂമുകളിൽ സൂക്ഷിക്കുന്ന ടൂത്ത് ബ്രഷുകളിലാണ് ഈ ബാക്ടീരിയൽ എക്സ്പോഷർ കൂടുതലായി ബാധിക്കുക. സിദ്ദിപേട്ടിലെ ടൂത്ത് ബ്രഷുകളിൽ നിന്ന് അണുവിമുക്തമായ സ്വാബുകൾ ഉപയോഗിച്ച് 100 സ്വാബ് സാമ്പിളുകൾ ശേഖരിച്ചാണ് ഇവർ പഠനം നടത്തിയത്.

ടൂത്ത് ബ്രഷുകളിൽ ബാക്ടീരിയ വളർച്ചയുണ്ടെന്നാണ് ടെസ്റ്റിൻ്രെ ഫലങ്ങൾ കാണിക്കുന്നത്. ഏറ്റവും സാധാരണമായി തിരിച്ചറിഞ്ഞ ബാക്ടീരിയകൾ സൂക്ഷ്മജീവികളുടെ മലിനീകരണം ഒഴിവാക്കാൻ ശരിയായ ശുചിത്വവും അണുനശീകരണവും അത്യാവശ്യമാണ്. ബ്രഷുകൾ മൂന്ന് മാസത്തിലൊരിക്കൽ മാറ്റിസ്ഥാപിക്കണം. വരണ്ടതും നന്നായി വായുസഞ്ചാരമുള്ളതുമായ സ്ഥലത്ത് അവ സൂക്ഷിക്കാനും നിർദ്ദേശിക്കുന്നു. ബാത്റൂമിൽ ആറ് ഫീറ്റ് അകലെയെങ്കിലും ഇവ വെക്കണം. കവറുകൾ ഉപയോ​ഗിക്കണം.

Similar Posts