< Back
Health
ആഴ്ചയിൽ എല്ലാ ദിവസവും പനീര്‍ കഴിക്കാമോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കുഴപ്പത്തിലാകും
Health

ആഴ്ചയിൽ എല്ലാ ദിവസവും പനീര്‍ കഴിക്കാമോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കുഴപ്പത്തിലാകും

Web Desk
|
22 Sept 2025 12:59 PM IST

മിതമായ അളവിൽ പനീർ ദിവസവും കഴിക്കുന്നത് അസ്ഥികൾക്ക് ആരോഗ്യം നൽകുകയും മറ്റു പോഷകങ്ങൾ പരിപോഷിപ്പിക്കികയും ചെയ്യുന്നു

പ്രോട്ടീൻ, കസീൻ, കാൽസ്യം ലവണങ്ങൾ, എന്നിവയുടെ ഉറവിടമാണ് പനീർ. സസ്യാഹാരികൾക്ക് മികച്ച ഓപ്ഷനാണ് ഇത്. എന്നാൽ ആഴ്ചയിൽ ഏഴ് ദിവസവും പനീര്‍ കഴിക്കുന്നത് നല്ലതാണോ? പോഷകാഹാര വിദഗ്ധർ പറയുന്നത് എന്താണ് പറയുന്നതെന്ന് നോക്കാം.

''ദൈനംദിന പ്രോട്ടീൻ ആവശ്യകത നിറവേറ്റുന്നത്തിന് പനീർ നിങ്ങുളുടെ ഇഷ്ട ഭക്ഷണം ആക്കരുതെന്നാണ് മുംബൈ ആസ്ഥാനമായുള്ള ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റ് പ്രാചി മന്ദോളിയ എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് . ഇടയ്ക്കിടെ വിശപ്പ് മാറാൻ കഴിക്കുന്നതോടൊപ്പം ആന്റിഓക്സിഡന്റുകളുടെ അളവ് തുല്യമാക്കുവാൻ കൂടെ പച്ചക്കറിയും കഴിക്കണമെന്നാണ് പ്രാചി പറയുന്നത്. പനീറിന്‍റെ മിതമായ ഉപയോഗം കുടലിനെയും മൊത്തമായ ആരോഗ്യത്തെയും സംരക്ഷിക്കുമെന്നാണ് അഭിപ്രായം . എന്നാൽ അമിതമായാൽ ആരോഗ്യത്തെ സാരമായ ബാധിക്കും.

മിതമായ അളവിൽ പനീർ ദിവസവും കഴിക്കുന്നത് അസ്ഥികൾക്ക് ആരോഗ്യം നൽകുകയും മറ്റു പോഷകങ്ങൾ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. പ്രധാനമായും പോഷകഹാരക്കുറവ് നികത്തുന്നതിലും പനീറിന് റോൾ ഉണ്ടെന്നാണ് ഡൽഹി സർവകലാശാല പിഎച്ച്ഡി ന്യൂട്രീഷനിസ്റ്റും ഗസ്റ്റ് ലക്ചററുമായ ഡോ. നിചേത ഭാട്ടിയ പറയുന്നത് . എന്നാലും ദിവസേനയുള്ള ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യും , ദിവസവും പനീർ കഴിക്കുന്നതിന്റെ പ്രത്യേകിച്ച് വലിയ അളവിൽ കഴിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അനന്തരഫലങ്ങളെക്കുറിച്ചും ന്യൂട്രിഷനിസ്റ് പ്രാചി മന്ദോളിയ പറയുന്നുണ്ട് .

1 വയർ വീർക്കലും ദഹനക്കേടും

പനീർ ഒരു പാലുല്പന്നമാണ് , അതിൽ ലാക്ടോസ് ഘടകത്തിന്റെ അംശമോ അല്ലെങ്കിൽ പാൽ ഉത്പന്നങ്ങളിൽ കാണപ്പെടുന്ന പ്രോട്ടീനായ കസീൻ ദഹിക്കാൻ ബുദ്ധിമുട്ടാണ് . ഇത് വയറിന് ഭാരമോ അസ്വസ്ഥയോ ഉണ്ടാക്കാം .

2 പനീറിന്‍റെ ഗുണനിലവാരം

പനീർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാലിന്റെ ഗുണനിലവാരം പ്രധാനമാണ്. ഇന്ന് വിപണിയിൽ ലഭ്യമായ പാൽ ഡയറി ഫാമുകളിൽ നിന്നും പല സംസ്കരണ പ്രക്രിയകൾക്ക് ശേഷം എത്തുന്നതാണ്. ഈ പാലിൽ അടങ്ങിയ അനാവശ്യമായ പല രാസവസ്തുക്കളും കൊഴുപ്പും ആരോഗ്യത്തെ അപകടകരമായി ബാധിക്കാം . കൂടാതെ റെസ്റ്റോറെന്റുകളിൽ വിളമ്പുന്ന പനീർ ഗുണനിലവാരം കുറഞ്ഞ ഓയിലിൽ പാകം ചെയ്യുന്നതും മറ്റൊരു പ്രശ്നമാണ് .

3 വീക്കം ഉണ്ടാകാനുള്ള സാധ്യത

പാലിന്റെ അമിത ഉപയോഗം മൂലം വീക്കം ഉണ്ടാകാൻ സാധ്യത കൂടുതലാണ് .ഇത് ദഹനം , കരൾ , ഇൻസുലിൻ പ്രവർത്തനം എന്നിവയെ സമ്മർദ്ദത്തിലാക്കുന്നു . പ്രമേഹം ,ഫാറ്റി ലിവർ , ഉയർന്ന കൊളസ്‌ട്രോൾ , PCOS തുടങ്ങിയ ജീവിതശൈലി രോഗമുള്ളവർക്ക് ഇത് നല്ലതല്ല.

എങ്ങനെയുള്ള പനീറാണ് കഴിക്കേണ്ടത്?

കൊഴുപ്പ് കുറഞ്ഞ പാൽ ഉപയോഗിച്ച് വീട്ടിൽ തന്നെ പനീർ ഉണ്ടാക്കുന്നതാണ് ഏറ്റവും ഉചിതം . സമീകൃതാഹാരത്തിനായി ധാരാളം പച്ചക്കറികളും കൂടെ ചേർക്കുക . നിങ്ങൾക്ക് ഇത് പാകം ചെയ്യാതെയോ അല്ലെങ്കിൽ തന്തൂരി പനീർ, ഗ്രിൽ പനീർ പോലുള്ള വിഭവങ്ങളോ പനീർ ക്യൂബുകൾ ഉപയോഗിച്ച രുചികരമായ സലാഡുകളോ തയ്യാറാക്കാം . റെസ്റ്റോറന്റിൽ നിന്ന് വാങ്ങുന്ന പക്കോടകളും വറുത്ത രൂപത്തിൽ പനീർ കഴിക്കുന്നതും ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണമെന്നാണ് ബ്ലൂംവിതിൻ സർട്ടിഫൈഡ് ന്യൂട്രീഷനിസ്റ്റും ഡയറ്റ് കൺസൾട്ടന്റുമായ സുഹാനി ജെയിനിന്‍റെ അഭിപ്രായം.

Related Tags :
Similar Posts