< Back
hindi

hindi
പിതാവ് വലിച്ചെറിഞ്ഞ ബീഡി തൊണ്ടയിൽ കുടുങ്ങി; പത്തുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
|21 Jun 2025 3:00 PM IST
സംഭവത്തിൽ കുട്ടിയുടെ മാതാവ് പിതാവിനെതിരെ പൊലീസിൽ പരാതി നൽകി
മംഗളൂരു: അഡയാറിൽ പിതാവ് വലിച്ചെറിഞ്ഞ ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്തുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ബിഹാർ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പിതാവ് ഉപയോഗശേഷം അലക്ഷ്യമായി വലിച്ചെറിഞ്ഞ ബീഡിക്കുറ്റി കുട്ടിയായ അനീഷ് കുമാർ വിഴുങ്ങുകയായിരുന്നു.
സംഭവത്തിൽ കുട്ടിയുടെ മാതാവ് പിതാവിനെതിരെ പൊലീസിൽ പരാതി നൽകി. കുട്ടിക്ക് എടുക്കാൻ പറ്റുന്ന രീതിയിൽ ബീഡിക്കുറ്റി വലിച്ചെറിയരുതെന്ന് പലതവണ പറഞ്ഞിട്ടുള്ളതാണെന്ന് ഭാര്യയുടെ പരാതിയിൽ പറയുന്നു. മംഗളൂരു റൂറൽ പൊലീസിലാണ് പരാതി നൽകിയത്.