< Back
Hockey

Hockey
ഏഷ്യൻ ഗെയിംസ്: ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം
|1 Sept 2018 6:12 PM IST
ഏഷ്യൻ ഗെയിംസ് ഹോക്കി പുരുഷ വിഭാഗത്തിൽ ഇന്ത്യക്ക് വെങ്കലം. പാക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ മെഡൽ നേട്ടം. ഇന്ത്യക്ക് വേണ്ടി ആകാശ്ദീപ് സിങ്, ഹമ്രാൻപ്രീത് സിങ് എന്നിവരാണ് ഗോൾ നേടിയത്. പാകിസ്ഥാന് വേണ്ടി മുഹമദ് ആതിക്കാണ് സ്കോർ ചെയ്തത്. 2014 ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ ഹോക്കി വിഭാഗത്തിലെ വിജയികളായിരുന്നു ഇന്ത്യ.