< Back
Hockey

Hockey
മുഹമ്മദ് മുഷ്താക്ക് അഹമദ് ഹോക്കി ഇന്ത്യ പ്രസിഡന്‍റ്
|1 Oct 2018 5:08 PM IST
എട്ടാമത് ഹോക്കി കോണ്‍ഗ്രസിനും അസോസിയേഷന്‍ തെരഞ്ഞെടുപ്പിനും ഒടുവിലാണ് തീരുമാനം
ബിഹാര്‍ ഹോക്കി അസോസിയേഷന്‍ അംഗമായ മൊഹമ്മദ് മുഷ്താക്ക് അഹമദ് ഹോക്കി ഇന്ത്യയുടെ പ്രസിഡന്‍റ്. എട്ടാമത് ഹോക്കി കോണ്‍ഗ്രസിനും അസോസിയേഷന്‍ തെരഞ്ഞെടുപ്പിനും ഒടുവിലാണ് തീരുമാനം. മുന്‍ സെക്കറട്ടറി ജററലായിരുന്ന അഹമദ് ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രസിഡന്‍റ് സ്ഥാനമേല്‍ക്കും.
മണിപ്പൂര്‍ ഹോക്കിയുടെ ഗ്യാനേന്‍ട്രോ നിങ്കോംബാം സീനിയര്‍ വൈസ് പ്രസിഡന്‍റാകും. ഹോക്കി ജമ്മു കാശ്മീരിന്‍റെ അസീമ അലി, ഹോക്കി ജാര്‍ഖണ്ഡിന്‍റെ ബോല നാഥ് സിങ് എന്നിവര്‍ വൈസ് പ്രസിഡന്‍റായും സേവനമനുഷ്ടിക്കും.
ഹോക്കി ജമ്മു കാശ്മീരിന്‍റെ രജീന്ദര്‍ സിങ് സെക്കറട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. ഹോക്കി ആസമിന്‍റെ തപന്‍ കുമാര്‍ ദാസ് വീണ്ടും ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു.