< Back
Hockey
ലോകകപ്പ് ഹോക്കി; ഇന്ത്യ-ബെല്‍ജിയം മത്സരം സമനിലയില്‍ 
Hockey

ലോകകപ്പ് ഹോക്കി; ഇന്ത്യ-ബെല്‍ജിയം മത്സരം സമനിലയില്‍ 

Web Desk
|
2 Dec 2018 8:46 PM IST

പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. 

ലോകകപ്പ് ഹോക്കിയില്‍ കരുത്തരായ ബെല്‍ജിയത്തിനെതിരെ ഇന്ത്യക്ക് സമനില. 2-2 എന്ന സ്‌കോറിനാണ് ഇരു കൂട്ടരും സമനിലയില്‍ പിരിഞ്ഞത്. പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ഈ മാസം എട്ടിന് കാനഡയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ബെല്‍ജിയത്തിനെതിരെ മത്സരത്തിനെത്തിയത്.

ഇന്ത്യക്കായി ഹര്‍മന്‍പ്രീത് സിങ്(39ാം മിനുറ്റ്) സിംറന്‍ജീത് സിങ്(47) എന്നിവര്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍ അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സ്, സിമ്മണ്‍ ഗോണ്‍ഗ്നാര്‍ഡ്(56) എന്നിവരാണ് ബെല്‍ജിയത്തിനായി ഗോള്‍ നേടിയത്. എട്ടാം മിനുറ്റില്‍ തന്നെ ഗോള്‍ നേടി ബെല്‍ജിയം ഇന്ത്യയെ ഞെട്ടിച്ചിരുന്നു. എന്നാല്‍ തകര്‍പ്പന്‍ ഫോമിലുള്ള ഇന്ത്യയുടെ മുന്നേറ്റ നിര ഗോള്‍ കണ്ടെത്തിയതോടെ ബെല്‍ജിയം വിയര്‍ത്തു. എന്നാല്‍ വിജയഗോള്‍ കുറിക്കാന്‍ ഇരുവര്‍ക്കുമായില്ല.

Similar Posts