< Back
IFFK
മേള നാലാം ദിവസത്തില്‍; മത്സരിക്കാൻ സുഡാനി ഇന്ന് കളത്തിലിറങ്ങും
IFFK

മേള നാലാം ദിവസത്തില്‍; മത്സരിക്കാൻ സുഡാനി ഇന്ന് കളത്തിലിറങ്ങും

റോഷിന്‍ രാഘവന്‍
|
10 Dec 2018 8:21 AM IST

ഐ.എഫ്.എഫ്.ഐയിൽ മികച്ച പ്രതികരണം ലഭിച്ച സുഡാനി ഫ്രം നൈജീരിയ മത്സരവിഭാഗത്തിൽ മലയാളത്തിന്റെ പ്രതീക്ഷകൾക്ക് ശക്തി പകരുകയാണ്

കേരള അന്താരാഷ്ട്ര ചലച്ചിത്രമേള നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന ഒട്ടനവധി സിനിമകൾ ഇതിനോടകം തന്നെ മേളയിൽ പ്രദർശിപ്പിച്ച് കഴിഞ്ഞു. മേള നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ വലിയ പ്രതീക്ഷകളാണ് സിനിമാ പ്രേമികൾക്കുള്ളത്.

സക്കരിയ മുഹമ്മദിന്റെ സുഡാനി ഫ്രം നൈജീരിയ മത്സരവിഭാഗത്തിൽ ഇന്ന് പ്രദർശനത്തിനെത്തും. ഐ.എഫ്.എഫ്.ഐയിൽ മികച്ച പ്രതികരണം ലഭിച്ച സുഡാനി ഫ്രം നൈജീരിയ മത്സരവിഭാഗത്തിൽ മലയാളത്തിന്റെ പ്രതീക്ഷകൾക്ക് ശക്തി പകരുകയാണ്. സാമുവൽ എന്ന നൈജീരിയക്കാരൻ മലപ്പുറത്തെ ഒരു ഫുട്ബോൾ ക്ലബിന് വേണ്ടി കളിക്കാൻ വരികയും അവിടെ വെച്ച് അപകടം സംഭവിക്കുകയും ചെയ്യുന്നു. നട്ടെല്ലിന് പരിക്കേറ്റ സാമുവലിനെ ക്ലബ് മാനേജരായ മജീദിന്റെ വീട്ടിലേക്ക് കൊണ്ടുവരികയും ശേഷം നടക്കുന്ന സംഭവങ്ങളുമാണ് ഇതിവൃത്തം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ ഇന്നലെ പ്രദർശിപ്പിച്ചിരുന്നു.

പ്രശസ്ത ഇറാനിയൻ സംവിധായകനും ജൂറി അംഗവുമായ മാജിദ് മജീദി പങ്കെടുക്കുന്ന ഓപ്പൺ ഫോറം ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. ബീനാ പോളാണ് സെഷൻ നിയന്ത്രിക്കുക. മജീദിയുടെ മുഹമ്മദ് എന്ന ചിത്രവും ഇന്ന് പ്രദർശിപ്പിക്കുന്നുണ്ട്.

Related Tags :
Similar Posts