< Back
IFFK
രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറങ്ങും
IFFK

രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറങ്ങും

Web Desk
|
13 Dec 2018 7:09 AM IST

സുവര്‍ണ ചകോരമാര്‍ക്കെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധിയിലാണ് സമാപന ചടങ്ങ്

രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറങ്ങും. സുവര്‍ണ ചകോരമാര്‍ക്കെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധിയിലാണ് സമാപന ചടങ്ങ്.

72 രാജ്യങ്ങള്‍... 164 ചിത്രങ്ങള്‍... തലസ്ഥാന നഗരിയില്‍ ഏഴ് രാപ്പകലുകള്‍ സിനിമകളുടെ വസന്തം ഒരുക്കിയാണ് ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് തിരശീല വീഴുന്നത്. പ്രളയം സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും മേളയുടെ മാറ്റ് കുറച്ചില്ല. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. സുഡാനി ഫ്രം നൈജീരിയയും ഈ.മ.യൌവുമാണ് മലയാളത്തിന്റെ പ്രാതിനിധ്യം.

സമാപന ദിനമായ ഇന്ന് ഏഴ് മത്സര ചിത്രങ്ങള്‍ ഉള്‍പ്പെട 37 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വനൗരി കഹ്യു സംവിധാനം ചെയ്ത റഫീക്കി, റുമേനിയന്‍ ചിത്രം ലമണെയ്ഡ്, ക്രിസ്റ്റ്യാനോ ഗലേഗോയുടെ ബേര്‍ഡ്‌സ് ഓഫ് പാസേജ്, ഖസാക്കിസ്ഥാന്‍ ചിത്രം ദി റിവര്‍, മത്സര വിഭാഗത്തിലെ ഇന്ത്യന്‍ ചിത്രമായ വിഡോ ഓഫ് സൈലന്‍സ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിന്റെ പ്രദര്‍ശനം നടക്കും.

Related Tags :
Similar Posts