< Back
Kerala
കടയ്ക്കാവൂർ പോക്‍സോ കേസ്: അമ്മയ്ക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മൂത്തമകന്‍
Kerala

കടയ്ക്കാവൂർ പോക്‍സോ കേസ്: അമ്മയ്ക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മൂത്തമകന്‍

|
11 Jan 2021 6:50 AM IST

മകനെ ഉപയോഗിച്ച് കള്ളപ്പരാതി നൽകിയിട്ടില്ലെന്ന് പിതാവ്. പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ഇരയായ കുട്ടിയുടെ മൂത്ത സഹോദരന്‍

തിരുവനന്തപുരം കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ച കേസിൽ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കുട്ടിയുടെ അച്ഛൻ മീഡിയവണിനോട്. മകനെ ഉപയോഗിച്ച് കളളക്കേസ് നൽകിയിട്ടില്ല. പോക്സോ കേസ് മറച്ച് വെച്ചിരുന്നെങ്കിൽ ഞങ്ങൾക്കെതിരെ കേസെടുക്കുമായിരുന്നു. അപവാദ പ്രചരണങ്ങൾ വിഷമിപ്പിച്ചു. ഇത് നിയമപരമായി നേരിടും.

2 വർഷം മകൻ ലൈംഗിക പീഡനത്തിനിരയായി. പോലീസിൽ പരാതി നൽകിയ ശേഷം CWCയിൽ പത്ത് ദിവസം കൗൺസിലിംഗ് നടന്നിരുന്നു. ഇതിന് ശേഷമാണ് കേസെടുത്തതെന്നും കുട്ടിയുടെ അച്ഛൻ വിശദീകരിച്ചു. അമ്മക്കെതിരെയുള്ള പരാതികളിൽ ഉറച്ച് നിൽക്കുന്നുവെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ഇരയായ കുട്ടിയുടെ മൂത്ത സഹോദരനും മീഡിയവണിനോട് പറഞ്ഞു.

കേസിൽ ഐജിയുടെ നേതൃത്വത്തിൽ ഇന്ന് അന്വേഷണം തുടങ്ങും. ദക്ഷിണമേഖല ഐ ജി ഹർഷിത അട്ടല്ലൂരിയാണ് അന്വേഷണം നടത്തുക. കേസുമായി ബന്ധപ്പെട്ട ഫയലുകളും, കുട്ടിയുടെ രഹസ്യമൊഴിയും, മെഡിക്കൽ റിപ്പോർട്ടുകളുമടക്കം ഐജി പരിശോധിക്കും. അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. ആവശ്യമെങ്കിൽ ഇരയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കേസിൽ പോലീസിന് വീഴ്ച പറ്റിയോ എന്നടക്കമാണ് ഐജി പരിശോധിക്കുക.

Similar Posts