< Back
India

India
ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തുറന്ന് കള്ളന്മാർ; 21 ലക്ഷം കത്തിനശിച്ചു
|15 Jan 2024 3:24 PM IST
എടിഎമ്മിന്റെ ലോക്ക് ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കുന്നതിനിടെ ചൂട് അധികരിച്ച് തീപടരുകയായിരുന്നു
താനെ: എടിഎം കവരാനുള്ള മോഷ്ടാക്കളുടെ ശ്രമത്തിനിടെ 21 ലക്ഷം രൂപ കത്തി നശിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. എടിഎമ്മിന്റെ ലോക്ക് ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കുന്നതിനിടെ ചൂട് അധികരിച്ച് തീപടരുകയായിരുന്നു.
ജനുവരി 13ന് പുലർച്ചെയാണ് സംഭവമുണ്ടായത്. ഡോംബിവാലിയിലെ വിഷ്ണുനഗറിലുള്ള എടിഎമ്മിൽ മോഷ്ടാക്കൾ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. തീപിടിത്തത്തിൽ എടിഎം മെഷീൻ പൂർണമായും നശിച്ചു. പൂട്ട് തുറക്കുന്നതിന് ഗ്യാസ് കട്ടർ ഉപയോഗിച്ചതാണ് വിനയായത്.
സംഭവത്തിൽ ഐപിസി 457,380,427 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.