< Back
India
ആന്ധ്രയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 മരണം
India

ആന്ധ്രയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 മരണം

Web Desk
|
9 Oct 2022 3:38 PM IST

നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അമരാവതി: ആന്ധ്രാപ്രദേശിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അല്ലൂരി സീതാരാമ രാജു (എ.എസ്.ആർ) ജില്ലയിലെ വനജാങ്കിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.

യാത്രയ്ക്കിടെ നിയന്ത്രണം വിട്ട ബസ് കുന്നിൻ മുകളിൽ നിന്നും താഴേക്ക് മറിയുകയായിരുന്നു. വിശാഖപട്ടണത്തിൽ നിന്നും പദേരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ യാത്രക്കാരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Similar Posts