< Back
India

India
മൈസൂരുവിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; 10 പേർ മരിച്ചു
|29 May 2023 6:03 PM IST
രണ്ട് കുട്ടികളുൾപ്പടെ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്
മൈസൂരു: മൈസൂരുവിലെ ടി നരസിപുരയിൽ ബസും കാറും കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. ഇന്നോവ കാറും ബസും കൂട്ടിയിടിച്ചാണ് അപകടം. ഇന്നോവയിലുണ്ടായിരുന്ന രണ്ട് കുട്ടികളുൾപ്പെടെയുള്ളവരാണ് മരിച്ചത്.
ഇന്നുച്ചയോടെയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ ബസ് കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമില്ല. പരിക്കേറ്റവരെ ചാമരാജ് നഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരെല്ലാം എന്നാണ് പൊലീസ് അറിയിക്കുന്നത്. മൈസൂരുവില്‍ വിനോദയാത്രക്കെത്തിയതായിരുന്നു ഇവര്‍. ചാമുണ്ഡി ഹില്‍സില്‍ പോയി റെയില്‍വേ സ്റ്റേഷനിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ബെല്ലാരിയിലെ സംഗനക്കല്‍ സ്വദേശികളാണിവർ.
അപകടത്തിൽപ്പെട്ട മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.