< Back
India
BJP office

മധ്യപ്രദേശില്‍ നിര്‍മിക്കുന്ന ബി.ജെ.പി ഓഫീസ്

India

10 നിലകൾ, 100 കോടി ചെലവില്‍ മധ്യപ്രദേശില്‍ ബി.ജെ.പിയുടെ ഓഫീസ്

Web Desk
|
25 March 2023 8:26 AM IST

വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് 10 നിലകളിലായി ഓഫീസ് പണിയുന്നത്

ഭോപ്പാല്‍: മധ്യപ്രദേശില്‍ 100 കോടി ചെലവില്‍ ബി.ജെ.പിയുടെ ഓഫീസ് ഒരുങ്ങുന്നു. വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് 10 നിലകളിലായി ഓഫീസ് പണിയുന്നത്.

1991ൽ സുന്ദര്‌ലാൽ പട്‌വ സർക്കാരിന്‍റെ കാലത്താണ് 2 കോടി രൂപ ചെലവഴിച്ച് ഓഫീസ് നിര്‍മിച്ചത്. തുടര്‍ന്ന് 32 വര്‍ഷത്തിനു ശേഷമാണ് പുതിയ ഓഫീസ് പണിയുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പുതിയ ഓഫീസ് രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഓഫീസായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ബി.ജെ.പി അധ്യക്ഷൻ ജെപി നദ്ദ ഞായറാഴ്ച പുതിയ കെട്ടിടത്തിന്‍റെ ഭൂമിപൂജയും ശിലാസ്ഥാപനവും നിർവഹിക്കും.


"രാജ്യത്തുടനീളം എല്ലാ ജില്ലകളിലും ഒരു ഓഫീസ് സ്ഥാപിക്കാൻ ബി.ജെ.പി തീരുമാനിച്ചിരുന്നു. ഭോപ്പാലില്‍ മുന്‍പെ തീരുമാനിച്ചതാണ്. ഇപ്പോൾ പാർട്ടി പ്രവർത്തകരുടെ ആവശ്യപ്രകാരം പുതിയ ഓഫീസ് പണിയുകയാണ്.ആധുനിക സൗകര്യങ്ങളുണ്ടെങ്കിലും ലളിതമായിരിക്കും ഓഫീസ്. സങ്കൽപ് സങ്കുൽ, മെയിൻ ഓഫീസ്, സമർപൻ സങ്കുൽ, നേതാക്കളുടെ വസതി, സഹ്യോഗ് സങ്കുൽ, ജീവനക്കാരുടെ വസതി..എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് ഓഫീസ് നിര്‍മിക്കുന്നതെന്ന് മധ്യപ്രദേശ് ബി.ജെ.പി പ്രസിഡന്‍റ് വി.ഡി ശര്‍മ പറഞ്ഞു.1000 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഇതിലുണ്ടാകും.പഴയ ഓഫീസില്‍ നിന്നും ആറ് നിയമസഭാ തെരഞ്ഞെടുപ്പുകളെ ബി.ജെ.പി നേരിട്ടു. മൂന്നു തവണ വിജയിച്ചു. 1993, 1998, 2018 തെരഞ്ഞെടുപ്പുകളിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

Similar Posts