< Back
India

India
ബി.ജെ.പി എംപിയുടെ വീട്ടിൽ പത്ത് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
|27 Aug 2023 9:02 AM IST
ബിജെപി എംപി രാജ്ദീപ് റോയിയുടെ വീട്ടുജോലിക്കാരിയുടെ മകനാണ് മരിച്ചത്.
ദിസ്പൂര്‍: അസം ബിജെപി എംപിയുടെ വീട്ടിൽ പത്തു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബിജെപി എംപി രാജ്ദീപ് റോയിയുടെ വീട്ടുജോലിക്കാരിയുടെ മകനാണ് മരിച്ചത്. രണ്ടര വർഷം മുൻപാണ് ഇവർ രണ്ടു മക്കൾക്കൊപ്പം ജോലിക്ക് എത്തിയത്. അന്ന് മുതൽ എം.പിയുടെ വീട്ടിൽ തന്നെയാണ് താമസം. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യ ആണെന്ന് പൊലീസ് നിഗമനം. വിഷയത്തിൽ എം.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.