< Back
India

India
ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 105 പേരെ രക്ഷപ്പെടുത്തി
|1 Aug 2022 11:32 AM IST
മൂന്നുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് പൊലീസും ദുരന്തനിവാരണസേനയും ആളുകളെ രക്ഷപ്പെടുത്തിയത്.
ലഹൗൾ: ഹിമാചൽ പ്രദേശിലെ ലഹൗൾ, സ്പിതി ജില്ലകളിൽ ഞായറാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട 105 പേരെ രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്.
പാറക്കല്ലുകൾ വീണ് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മൂന്നുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് പൊലീസും ദുരന്തനിവാരണസേനയും ആളുകളെ രക്ഷപ്പെടുത്തിയത്.
ദേശീയ പാത 505 അടക്കം ഒമ്പത് റോഡുകളിൽ മിന്നൽ പ്രളയം കനത്ത ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ടൂറിസ്റ്റുകളെ കോക്‌സറിലേക്ക് മാറ്റാനായത്.