< Back
India

India
പശ്ചിമബംഗാളിൽ ഇടിമിന്നലേറ്റ് 11 മരണം; രണ്ടുപേർക്ക് പരിക്ക്
|16 May 2024 8:35 PM IST
മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്
മാൾഡ: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ വ്യാഴാഴ്ചയുണ്ടായ ഇടിമിന്നലിൽ 11 പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. ഇവര്‍ മണിക്‌ചക് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നവരാണ്. മരിച്ച മൂന്ന് പേർ മാൾഡ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സഹപൂർ സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു.
ഹരിശ്ചന്ദ്രപൂരിൽ വയലില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ദമ്പതികൾക്ക് ഇടിമിന്നലേറ്റത്. ബാക്കിയുള്ളവർ ഇംഗ്ലീഷ് ബസാർ, മണിച്ചക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരാണ്.