< Back
India
ലൈംഗികാതിക്രമം എതിര്‍ത്ത യുവതിക്ക് ഗുരുതര പരിക്ക്; മുഖത്ത് 118 സ്റ്റിച്ചുകള്‍
India

ലൈംഗികാതിക്രമം എതിര്‍ത്ത യുവതിക്ക് ഗുരുതര പരിക്ക്; മുഖത്ത് 118 സ്റ്റിച്ചുകള്‍

Web Desk
|
12 Jun 2022 1:38 PM IST

യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച മുഖ്യമന്ത്രി ഒരു ലക്ഷം രൂപ നല്‍കി

ഭോപ്പാല്‍: തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം എതിര്‍ത്ത യുവതിക്ക് ഗുരുതര പരിക്ക്. അക്രമികള്‍ പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് യുവതിയെ ആക്രമിച്ചത്. യുവതിയുടെ മുഖത്ത് 118 സ്റ്റിച്ച് ഉണ്ട്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

ഭോപ്പാലിലെ ടിടി നഗറിലെ റോഷൻപുരയിലുള്ള ശ്രീ പാലസ് ഹോട്ടലില്‍ ഭര്‍ത്താവിനൊപ്പമാണ് യുവതി എത്തിയത്. യുവതിയും അക്രമികളിലൊരാളും തമ്മില്‍ ബൈക്ക് പാർക്കിങ്ങിനെ ചൊല്ലി തർക്കമുണ്ടായെന്ന് പൊലീസ് പറയുന്നു. അക്രമിയും സംഘവും യുവതിയോട് അശ്ലീലം പറയുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. യുവതി അക്രമിയെ തല്ലി. തുടർന്ന് യുവതി ഭർത്താവിനൊപ്പം ഹോട്ടലിനുള്ളിലേക്ക് പോയി.

ദമ്പതികൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങുന്നത് കാത്തുനിന്ന പ്രതികൾ പേപ്പർ കട്ടർ ഉപയോഗിച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഭർത്താവ് യുവതിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ ഉടന്‍ ശസ്ത്രക്രിയ നടത്തി.

സംഭവത്തില്‍ ബാദ്ഷാ ബേഗ്, അജയ് എന്ന ബിട്ടി സിബ്‌ഡെ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്നാമത്തെ പ്രതിയെ പിടികൂടാനുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇന്ന് രാവിലെ ദമ്പതികളെ സന്ദർശിച്ചു. യുവതിയുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ ഏര്‍പ്പാടുകളും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച മുഖ്യമന്ത്രി അവർക്ക് ഒരു ലക്ഷം രൂപ സമ്മാനിച്ചു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Tags :
Similar Posts