< Back
India

India
അയോധ്യ സരയൂ നദിയില്‍ പന്ത്രണ്ടു പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു
|9 July 2021 5:40 PM IST
സരയൂ നദിയുടെ പ്രസിദ്ധമായ ഗുപ്താര്‍ ഘട്ടിലാണ് അപകടം നടന്നത്.
ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ പന്ത്രണ്ടു പേരെ കാണാതായി. അയോധ്യയിലെ സരയൂ നദിയിലാണ് ആളുകള്‍ മുങ്ങിപ്പോയത്. നാല് കുടുംബങ്ങളില്‍ നിന്നുള്ള പതിനഞ്ച് പേരാണ് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്.
സരയൂ നദിയുടെ പ്രസിദ്ധമായ ഗുപ്താര്‍ ഘട്ടിലാണ് അപകടം നടന്നത്. കാണാതായവര്‍ക്കായി പൊലീസ് സേനയും മുങ്ങല്‍വിദഗ്ധരും തെരച്ചില്‍ തുടരുകയാണ്. അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ആഗ്രയില്‍ നിന്നുള്ളവരാണ് നദിയില്‍ മുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുങ്ങിയവരുടെ കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരുണ്ട്.