< Back
India

India
ഗുജറാത്തിലെ ഉപ്പു ഫാക്ടറിയിൽ ചുവരിടിഞ്ഞ് 12 പേർ മരിച്ചു
|18 May 2022 3:51 PM IST
മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
ഗാന്ധിനഗര്‍: ഗുജറാത്തിൽ ചുവരിടിഞ്ഞു വീണ് 12 പേർ മരിച്ചു. ഗുജറാത്തിലെ മോർബി ജില്ലയിലെ സാഗർ ഉപ്പ് ഫാക്ടറിയുടെ ചുവരാണ് തകർന്നത്. നിരവധി പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുജറാത്ത് മന്ത്രി ബ്രിജേഷ് മെർജയും അനുശോചനം രേഖപ്പെടുത്തി.