< Back
India

India
വിഷക്കൂൺ കഴിച്ച് 13 പേർക്ക് ദാരുണാന്ത്യം; നിരവധിപേര്‍ ആശുപത്രിയിൽ
|14 April 2022 5:11 PM IST
യറിളക്കം, ഛർദി തുടങ്ങിയ അസ്വസ്ഥതകൾ നിരവധിയാളുകൾക്ക് ഒരേസമയം കണ്ടുതുടങ്ങിയതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്
ദിസ്പൂർ: അസമിൽ വിഷക്കൂൺ കഴിച്ച് ആറു വയസുള്ള കുട്ടിയും സ്ത്രീകളും അടക്കം 13 പേർ മരിച്ചു. വിഷക്കൂൺ കഴിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നവരാണ് മരിച്ചവരിൽ അധികവും. നിരവധിപ്പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണെന്ന് അസം മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
വിഷക്കൂൺ കഴിച്ച് തോട്ടം തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള 35പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ 13 പേരാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ അഞ്ചുദിവസത്തിനിടെയാണ് അസുഖബാധിതരായി ഇവർ കൂട്ടത്തോടെ ചികിത്സ തേടിയെത്തിയത്.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സ്ത്രീ തൊഴിലാളികളാണ് വിഷക്കൂൺ പറിച്ചത്. തുടർന്ന് പാകം ചെയ്ത് കുട്ടികൾ അടക്കം കുടുംബാംഗങ്ങൾക്ക് നൽകുകയായിരുന്നു.വയറിളക്കം, ഛർദി തുടങ്ങിയ അസ്വസ്ഥതകൾ നിരവധിയാളുകൾക്ക് ഒരേസമയം കണ്ടുതുടങ്ങിയതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.